മേക്കപ്പ് ഒഴിവാക്കി ഡിഗ്ലാമറൈസ് ചെയ്യാൻ എടുത്തത് ഒന്നരമണിക്കൂർ; അന്ന് നടന്ന സംഭവം ഓർത്ത് രജനികാന്ത്; സൗന്ദര്യവും, വിവേകവും കൂടി ചേർന്ന നടിയാണ് അവരെന്നും രജനികാന്ത്

40

ഇന്ത്യൻ സിനിമയിലെ സൗന്ദര്യത്തിന്റെ അവസാന വാക്കാണ് ഐശ്വര്യറായി. ലോക സുന്ദരിപ്പട്ടം നേടി വർഷങ്ങൽ ഏറെയായിട്ടും തന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടാതെ ഐശ്വര്യ എങ്ങനെയാണ് കാത്ത് സൂക്ഷിക്കുന്നതെന്ന് അറിയാൻ ആരാധകർക്ക് ഇന്നും ആവേശമാണ്. താരത്തിന്റെ സൗന്ദര്യത്തിന്റെ മാസ്മരികത ആരാധകർ അവസാനമായി കണ്ടത് മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവനിലാണ്.

ഇപ്പോഴിതാ ഐശ്വര്യയെ കുറിച്ച് തെന്നിന്ത്യയുടെ സൂപ്പർസ്റ്റാർ രജനികാന്ത് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച യന്തിരൻ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യയെ പ്രശംസിച്ച് രജനികാന്ത് സംസാരിച്ചത്. അന്ന് സൂപ്പർസ്റ്റാർ പറഞ്ഞതിങ്ങനെ;

Advertisements

Also Read
കൊച്ചിയും, എറണാംകുളവും ഒന്നാണോ; കാവ്യയുടെ സംശയവും, സെറ്റിൽ ഉയർന്ന ചിരിയും; വൈറലായി റാഫിയുടെ വാക്കുകൾ

സൗന്ദര്യവും വിവേകവും ഒത്തുചേർന്ന നടിയാണ് ഐശ്വര്യ റായ്. അവർ ഒരു സാധാരണ കലാകാരിയല്ല. എത്രയോ ലോകസുന്ദരികൾ വന്നു. ഇനിയും വരാനും പോകുന്നു. പക്ഷെ ഐശ്വര്യ റായിയെ പോലൊരു ലോകസുന്ദരിയെ നമ്മുടെ തലമുറയിൽ കാണാൻ പറ്റില്ല. അഴക് എന്നത് കാണുമ്‌ബോൾ മാത്രമുള്ളതല്ല. നടക്കുമ്‌ബോഴും നീന്തുമ്‌ബോഴുമെല്ലാം എപ്പോഴും അഴകോടെയിരിക്കണം. അതാണ് ഐശ്വര്യ റായ്.

ഈ സിനിമയിൽ തീരെ മേക്കപ്പില്ലാതെ ഒരു സീനുണ്ട്. മേക്കപ്പില്ലാതെയാണ് അവൾ കൂടുതൽ സുന്ദരി. പക്ഷെ മേക്കപ്പൊഴിവാക്കി ഡീഗ്ലാമറൈസ് ചെയ്യാൻ ഒന്നര മണിക്കൂറാണ് ഐശ്വര്യ എടുത്തത്. അവൾ കഥക് ഡാൻസറാണ്. എനിക്ക് ഡാൻസ് അറിയില്ല. എന്നാൽ താൻ ഡാൻസ് ചെയ്യുമ്‌ബോൾ ഐശ്വര്യ നല്ല രീതിയിൽ സഹകരിച്ചെന്നും രജിനികാന്ത് ഓർത്തു.

Also Read
രഞ്ജുഷ മരണം മുൻകൂട്ടി തീരുമാനിച്ചിരുന്നോ; താരത്തിന്റെ പോസ്റ്റുകളിൽ നിറഞ്ഞ് നില്ക്കുന്നത് നിരാശ; എന്തുപറ്റിയെന്ന് അറിയാതെ ആരാധകർ

രജിനികാന്തിന്റെ നായികയായി ഐശ്വര്യ റായ് ആദ്യമായി അഭിനയിച്ച സിനിമയായിരുന്നു യന്തിരൻ. ഐശ്വര്യയുടെ കഥാപാത്രത്തിന് വലിയ പ്രാധാന്യം യന്തിരനിൽ ഉണ്ടായിരുന്നു. തമിഴിൽ ഐശ്വര്യ ചെയ്ത ഭൂരിഭാഗം സിനിമകളും ഹിറ്റാണ്. തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ താരം താൽപര്യപ്പെടുന്നില്ല. പൊന്നിയിൻ സെൽവന് ശേഷം മറ്റൊരു സിനിമയിലും നടി ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ബോളിവുഡ് സിനിമകളിൽ ഐശ്വര്യയെ കണ്ടിട്ട് വർഷങ്ങളായി.

Advertisement