രഞ്ജുഷ മരണം മുൻകൂട്ടി തീരുമാനിച്ചിരുന്നോ; താരത്തിന്റെ പോസ്റ്റുകളിൽ നിറഞ്ഞ് നില്ക്കുന്നത് നിരാശ; എന്തുപറ്റിയെന്ന് അറിയാതെ ആരാധകർ

439

ലൈം ലൈറ്റിൽ മിന്നിത്തിളങ്ങിയിരുന്നവർ പിന്നീട് ആത്മഹത്യ ചെയ്യുന്നുവെന്ന വാർത്തകൾ ഞെട്ടലോടെയാണ് ഓരോ ആരാധകരും കേൾക്കുന്നത്.നടി അപർണക്ക് പുറകേ, സിനിമ സീരിയൽ രംഗത്ത് ശോഭിച്ചിരുന്ന നടി രഞ്ജുഷയും ജീവനൊടുക്കിയത്, തെല്ലൊന്നുമല്ല ആരാധകരെ സങ്കടത്തിലാക്കുന്നത്. എന്തിനാണ് രഞ്ജുഷ ജീവനൊടുക്കിയത് എന്നാണ് എല്ലാവരും ചോദിക്കുന്നത്.

ഇന്ന് രാവിലെയാണ് നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ടെലിവിഷനിൽ ക്രിയേറ്റീവ് ഡയരക്ടറായ മനോജ് ശ്രീകലമാണ് രഞ്ജുഷ മേനോന്റെ പങ്കാളി. ലിവിങ് റിലേഷൻഷിപ്പിലായിരുന്നു ഇരുവരും. മനോജ് ഷൂട്ടിങിനായി പോയ സമയത്താണ് സംഭവമെന്നാണ് വിവരം. രഞ്ജുഷയെ ഫോണിൽ കിട്ടാതായതോടെ മനോജ് ഫ്ളാറ്റിൽ വന്നു നോക്കുകയായിരുന്നു. അപ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ രഞ്ജുഷയെ കാണുന്നത്.

Advertisements

Also Read
റെക്കോര്‍ഡുകള്‍ തകര്‍ത്ത് കണ്ണൂര്‍ സ്‌ക്വാഡ്! അഞ്ചാം ആഴ്ചയിലും തിയറ്ററില്‍ വിളയാട്ടം; ഇതുവരെ നേടിയ കളക്ഷനിങ്ങനെ

രഞ്ജുഷയുടെ മരണത്തിന് പിന്നാലെ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളും ചർച്ചയാവുകയാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു രഞ്ജുഷ. വിഷാദം, വിശ്വാസം, പിന്തുണ മുതലായ വിഷയങ്ങൾ സംബന്ധിച്ച പോസ്റ്റുകളാണ് രഞ്ജുഷ കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. അതേസമയം ഇൻസ്റ്റഗ്രാമിലാകട്ടെ തന്റെ സന്തോഷ നിമിഷങ്ങളാണ് ഷെയർ ചെയ്തിരിക്കുന്നത്.

സിനിമയിലൂടെയാണ് രഞ്ജുഷ കരിയർ ആരംഭിക്കുന്നത്. എന്നാൽ സീരിയലുകളിലൂടെയാണ് രഞ്ജുഷ കൂടുതൽ തിളങ്ങുന്നത്. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ പരമ്ബരകളിലെ കഥാപാത്രങ്ങളാണ് ഇതിൽ ഏറെ ശ്രദ്ധനേടിയത്. നിലവിൽ കൗമുദി ചാനലിലെ വരൻ ഡോക്ടറാണ് എന്ന പരമ്ബരയിൽ അഭിനയിച്ചു വരികയായിരുന്നു താരം.

Also Read
കഴിഞ്ഞ ജന്മം ഞാൻ മരിച്ചത് 63 ാമത് വയസ്സിൽ ആയിരുന്നു; എനിക്കെല്ലാം ഓർമ്മയുണ്ട്; എന്റെ ആത്മീയ ഗുരു മോഹൽലാൽ ആണ്; വൈറലായി ലെനയുടെ അഭിമുഖം

കൊച്ചി സ്വദേശിയാണ് രഞ്ജുഷ. രണ്ടാം ക്ളാസിൽ പഠിക്കുന്ന ഒരു മകളുണ്ട് താരത്തിന്. സീരിയൽ അഭിനയിത്തിനായി മാറിനിൽക്കുമ്‌ബോൾ അമ്മയാണ് മകളെ നോക്കുന്നത്. മുപ്പതോളം സീരിയലുകളിൽ രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് എന്നിവയാണ് രഞ്ജുഷ അഭിനയിച്ച ശ്രദ്ധേയ സിനിമകൾ.

Advertisement