Home Entertainment Celebrities

‘എന്നെ വിളിച്ച് ഒന്നര മണിക്കൂർ ഗോപിക നിർത്താതെ കരഞ്ഞു’;പിന്നെ പ്രതീക്ഷ മുഴുവൻ സുഹൃത്തുക്കളിലായിരുന്നു: മനസ് തുറന്ന് ഗോവിന്ദ് പദ്മസൂര്യ

1084

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് എ്രപ്പോഴും പ്രിയപ്പെട്ട താരങ്ങളാണ് നടി ഗോപിക അനിലും അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയും. ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത ഏതാനും ദിവസം മുമ്പാണ് പുറത്തെത്തിയത്.

വിവാഹനിശ്ചയത്തിന്റെ നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിശ്ചയ ചടങ്ങിന്റെ ഫോട്ടോകൾ പങ്കുവെച്ചു കൊണ്ട് ഗോപിയും ജിപിയും തന്നെയാണ് സോഷ്യൽ മീഡിയ വഴി ഈ സന്തോഷവാർത്ത അറിയിച്ചിരുന്നത്.

Advertisements

ഇരുവരുടെയും വിവാഹവാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരൊന്നടങ്കം. തങ്ങളുടേത് അറേഞ്ച്ഡ് മാരേജ് ആണെന്നും വീട്ടുകാരാണ് വിവാഹം ഉറപ്പിച്ചതെന്നും ജിപി പങ്കുവെച്ച പോസ്റ്റിൽ പറയുന്നുണ്ട്. എന്നാൽ ഇക്കാര്യം വിശ്വസിക്കാൻ ആരാധകർ തയ്യാറായിരുന്നില്ല.

ALSO READ- ‘തെറ്റ് സുരേഷ് ഗോപിയുടെ ഭാഗത്താണ്’;’ നിങ്ങൾക്കും രണ്ട് പെൺകുട്ടികൾ ഉള്ളതല്ലേ. ആരെങ്കിലും കെട്ടിപ്പിടിക്കാൻ വന്നാൽ സമ്മതിക്കുമോ?’, തുറന്ന് ചോദിച്ച് ശാന്തിവിള ദിനേശ്

അതേസമയം, ജിപിയുടെയും ഗോപികയുടെയും വിവാഹനിശ്ചയത്തിന് ഏതാനും ദിവസം മുൻപാണ് ഗോപിക അഞ്ജലി എന്ന കഥാപാത്രമായി അഭിനയിക്കുന്ന സീരിയലിൻരെ സംവിധായകൻ വിട വാങ്ങിയത്. ഇങ്ങനെ ആദിത്യന്റെ ന്റെ വേർപാട് സംഭവിച്ച് ദിവസങ്ങൾ കഴിയുമ്പോൾ തന്നെ എങ്ങനെ ഇത്രത്തോളം സന്തോഷവതിയായി വിവാഹനിശ്ചയം നടത്താൻ സാധിക്കുന്നുവെന്നൊക്കെ പലരും ഗോപികയോട് ചോദിച്ചിരുന്നു.

വിവാഹം ഉറപ്പിച്ചതിനാൽ ഇനി ഗോപിക അഭിനയിക്കില്ലെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതിനൊക്കെ മറുപടി പറയുകയാണ് ഗോപിക ഇപ്പോൾ. ഫങ്ഷന്റെ നാല് ദിവസം മുമ്പാണ് സാന്ത്വനത്തിന്റെ സംവിധായകൻ അ ന്ത രിക്കുന്നത്. അതൊരു വലിയ ഷോക്കായിരുന്നെന്ന് ഗോപിക പറയുന്നു.

അത് തനിക്കും വലിയൊരു ഷോക്കായിരുന്നെന്ന് ജിപിയും പറഞ്ഞിരുന്നു. തലേദിവസം ഗോപിക തന്നെ വിളിച്ച് പറഞ്ഞിരുന്നു ആദിത്യൻ സാർ അനുഗ്രഹിക്കുകയും നിശ്ചയത്തിനുള്ള ബെസ്റ്റ് വിഷസ് പറയുകയും ചെയ്തുവെന്ന്. ഈ മ ര ണം സംഭവിച്ച് നാല് ദിവസം കഴിഞ്ഞായിരുന്നു എൻഗേജ്മെന്റ്.

ഈസമയത്ത്എൻഗേജ്മെന്റ് മാറ്റി വെക്കണോയെന്ന് വരെ ചിന്തിച്ചിരുന്നു. ഗോപികയോട് അതേ കുറിച്ച് ചോദിച്ചിരുന്നു. പക്ഷെ എന്റെ വീട്ടിലും ഗോപികയുടെ വീട്ടിലും സംസാരിക്കുമ്പോൾ അവർക്ക് മാറ്റിവെക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു.

കൂടാതെ, പിന്നെ ചടങ്ങിൽ പങ്കെടുക്കാനായി കുറെ കാരണവന്മാരെ ക്ഷണിച്ചിരുന്നു. തന്റെ തന്നെ പല ബന്ധുക്കളും ജയ്പൂരിൽ നിന്ന് വരെ വന്ന് കഴിഞ്ഞു. കുറെ പ്രായമുള്ളവർ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. അവരോടൊക്കെ എന്ത് പറയും. പറഞ്ഞാൽ അവർക്ക് മനസിലാകുമോ എന്നൊക്കെ ചിന്തിക്കുകായയിരുന്നു.

ALSO READ-ലക്ഷ്മി നക്ഷത്രയ്ക്ക് ഇത് എത്ര ആരാധകര്‍ ആണ്, താരം എവിടെ പോയാലും ആള്‍ക്കൂടം ഉണ്ടാവും; പുതിയ ഫോട്ടോയുമായി താരം

പിന്നീട് നടത്തുകയാണെങ്കിൽ ഈ പരിപാടി പൂർണ മനസോടെ നടത്തിയിട്ടെ കാര്യമുള്ളു. അല്ലെങ്കിൽ മാറ്റി വെക്കണം. അങ്ങനെ ആലോചിച്ചപ്പോൾ തനിക്ക് മനസിലായി പരിപാടിയുമായി മുന്നോട്ട് പോവുകയെ മാർഗമുള്ളൂവെന്ന്. അതൊരു വലിയ ചലഞ്ചായിരുന്നു. കാരണം ഗോപിക ആദിത്യൻ സാറിനെ കണ്ടിട്ട് വന്നാൽ ഒക്കെയാകുമെന്നാണ് വിചാരിച്ചിരുന്നതെന്നും ജിപി പറയുന്നു.

എന്നാൽ, കണ്ട് വന്നശേഷവും ഒന്നര മണിക്കൂറോളം ഫോണിൽ വിളിച്ച് ഗോപിക കരച്ചിൽ തന്നെയായിരുന്നു. പിറ്റേദിവസവും അതേ വിഷമത്തിൽ തന്നെയായിരുന്നു. കണ്ണടക്കുമ്പോൾ മനസിൽ നിന്നും മുഖം പോകുന്നില്ലെന്നാണ് ഗോപിക പറഞ്ഞത്. പിന്നെ സുഹൃത്തുക്കളിലായിരുന്നു എന്റെ പ്രതീക്ഷ. അവരെല്ലാം ഗോപികയുടെ വീട്ടിൽ ചെന്ന് അവളെ ഓക്കെയാക്കി എടുക്കുകയായിരുന്നു എന്ന് ജിപി പറഞ്ഞു.

കൂടാതെ, സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെയും ഗോപിക അഭിനയം നിർത്തുകയാണോ എന്ന ചോദ്യം കണ്ടു. നമ്മുടെ ജീവിതത്തിൽ സന്തോഷമുള്ള ഒരു കാര്യമല്ലേ നടന്നത്. അതിന് ഗോപിക അഭിനയം നിർത്തേണ്ട കാര്യമുണ്ടോ. സാന്ത്വനം നിർത്തിയാൽ അഞ്ജലിയായി ഉണ്ടാകില്ലെന്നേ ഉള്ളൂ, അല്ലാതെ വിവാഹനിശ്ചയം കഴിഞ്ഞതുകൊണ്ട് ഗോപിക അഭിനയം നിർത്താൻ പോകുന്നില്ലെന്ന് ജിപി പറഞ്ഞു.

അഞ്ജലിയായി ഗോപിക നിങ്ങളുടെ മുമ്പിൽ വരും. എങ്ങാനും നിന്ന് പോയാൽ അത് എടുത്ത് എന്റെ തലയിൽ ഇടരുത്. എത്ര വേണമെങ്കിലും ഗോപിക അഭിനയിച്ചോട്ടെയെന്നാണ് ജിപി ഗോപികയുടെ മുന്നിൽ വെച്ച് ആരാധകർക്ക് വാക്ക് നൽകിയിരിക്കുന്നത്.

Advertisement