Home Entertainment Celebrities

നമ്മള്‍ നന്നാവാന്‍ വേണ്ടി അത്രത്തോളം പ്രാര്‍ത്ഥിക്കുന്ന വേറെയൊരാളില്ല, വിളക്ക് കൊളുത്താന്‍ അര്‍ഹ അമ്മ തന്നെ, സോഷ്യല്‍മീഡിയ ഏറ്റെടുത്ത് ദിലീപിന്റെ വാക്കുകള്‍

65

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ നടനാണ് ദിലീപ്. ജനപ്രിയ നായകനെന്ന പദവി ജനങ്ങളില്‍ നിന്നും സ്വന്തമാക്കിയ ദിലീപ് ഇതിനോടകം നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചത്.

Advertisements

എന്നാല്‍ വ്യക്തി ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം താരം സിനിമയില്‍ നിന്നും ഏതാനും വര്‍ഷങ്ങളായി മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. ബാന്ദ്രയാണ് ദിലീപിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

Also Read: സങ്കടങ്ങള്‍ അലട്ടുന്നു, ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ, ഡിപ്രഷനെ കുറിച്ച് ലക്ഷ്മി നായര്‍ പറയുന്നു

ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയാണ് അദ്ദേഹത്തിന്റെ അമ്മ സരോജം. അമ്മയ്‌ക്കൊപ്പമാണ് ദിലീപ് ഇപ്പോള്‍ താമസിക്കുന്നത്. അമ്മയെ കുറിച്ച് പറയുമ്പോഴെല്ലാം ദിലീപിന്റെ മുഖത്ത് സന്തോഷമായിരിക്കും. ഇപ്പോഴിതാ സംവിധായകന്‍ അരുണ്‍ഗോപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

രാമലീലയുടെ പൂജ നടക്കുമ്പോള്‍ തന്റെ അമ്മയും വന്നിരുന്നു. തിരക്കിനിടയില്‍ പോയി ദിലീപേട്ടന് താന്‍ അമ്മയെ പരിചയപ്പെടുത്തിക്കൊടുത്തുവെന്നും അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോഴായിരുന്നു വിളക്ക് കൊളുത്തുന്ന ചടങ്ങെന്നും അപ്പോള്‍ ദിലീപേട്ടന്‍ അരുണിന്റെ അമ്മയെവിടെ എന്ന് ചോദിച്ച് അമ്മയെ വിളിച്ച് വരുത്തി വിളക്കിലെ ആദ്യ തിരി തെളിയിപ്പിച്ചുവെന്നും അത് തനിക്കും അമ്മക്കും മറക്കാനാവാത്ത സംഭവമാണെന്നും അരുണ്‍ ഗോപി പറഞ്ഞു.

Also Read: ആറാം ക്ലാസ് തൊട്ട് അഭിനയ മോഹം, കണ്ണാടി നോക്കി മാത്രം കരച്ചിൽ; അമ്മയോട് വഴക്കിടുന്നത് കണ്ട് അമല പോളിന്റെ സിനിമയിലേക്ക് അവസരം! മഹിമയുടെ കരിയറിങ്ങനെ

മക്കള്‍ നല്ല നിലയില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് അമ്മമാര്‍. അമ്മയാണ് നമ്മുടെയെല്ലാമെന്നും നമുക്ക് വേണ്ടി അത്രത്തോളം പ്രാര്‍ത്ഥിക്കുന്ന വേറെയൊരാളില്ലെന്നും അതുകൊണ്ട് തന്നെ ചടങ്ങില്‍ വിളക്ക് കൊളുത്താന്‍ അര്‍ഹയായ മറ്റൊരാളില്ലെന്നും ദിലീപേട്ടന്‍ പറഞ്ഞുവെന്ന് അരുണ്‍ ഗോപി പറയുന്നു.

Advertisement