Home Entertainment Celebrities

മമ്മൂട്ടിയുടെ ജ്യോതികയുടെ കാതല്‍; ചിത്രത്തിന്റെ വന്‍ അപ്‌ഡേറ്റ്

57

മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴ് താരം ജ്യോതികയും ഒന്നിച്ചെത്തുന്ന ചിത്രമാണ് കാതൽ. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്‌ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൻറെ ലിറിക് വീഡിയോ സമൂഹമധ്യമങ്ങളിൽ എത്തിയിരിക്കുകയാണ്.

Advertisements

എന്നും എൻ കാവൽ എന്ന് തുടങ്ങുന്ന ഇമോഷണൽ മെലഡി സോംഗ് ആണിത്. അൻവർ അലിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മാത്യൂസ് പുളിക്കൻ ആണ്. ജി വേണുഗോപാലും ചിത്രയും ചേർന്നാണ് ആലാപനം.

ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. നേരത്തെ തന്നെ ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിൻറെ റിലീസ് തീയതി ഈ അടുത്താണ് പുറത്തുവിട്ടത്. നവംബർ 23ന് ചിത്രം തീയേറ്ററുകളിൽ എത്തും. അതേസമയം ജ്യോതിക ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. മമ്മൂട്ടിയുടെ നിരവധി സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നത് .

also read
അവരെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു, ആ സമയത്ത് മറ്റൊരു പ്രണയം ഉണ്ടായിരുന്നു ;ആദ്യ വിവാഹത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോമമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. റോഷാക്ക്, ടർബോ, നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങളാണ് ഇതിന് മുൻപ് മമ്മൂട്ടി കമ്പനി നിർമിച്ചത്.

എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, കലാസംവിധാനം ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പൊടുത്താസ്സ്, സൗണ്ട് ഡിസൈൻ ടോണി ബാബു, ഗാനരചന അലീന, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് അമൽ ചന്ദ്രൻ, കോ ഡയറക്ടർ അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ എന്നിങ്ങനെയാണ് മറ്റ് അണിയറ പ്രവർത്തകർ.

 

Advertisement