Home Entertainment Celebrities

മമ്മൂട്ടിയുടെ കാര്യം ഇവിടെ മിണ്ടരുത്, മോഹന്‍ലാലിന് പോലും പറ്റില്ല അതുപോലെയാവാന്‍, അപൂര്‍വ്വജന്മമെന്ന് സുരേഷ് ഗോപി

248

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരവും ബിജെപിയുടെ കേരളത്തിലെ ശക്തനായ നേതവും ആണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയില്‍ സജീവം അല്ലാതിരുന്ന താരം ഇപ്പോള്‍ സിനിമയും രാഷ്ട്രീയവും ഒരേ പോലെ മികച്ചതാക്കി മുന്നോട്ട് പോവുകയാണ്.

Advertisements

2020 ല്‍ വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യന്‍ സിനിമയിലൂടെ മടങ്ങി എത്തിയ താരം പിന്നീട് കാവല്‍, പാപ്പന്‍ എന്നി സിനിമകളിലൂടെ തന്റെ പഴയകാല പ്രതാപത്തിലേക്ക് എത്തുകയായിരുന്നു. ഗരുഡന്‍ എന്ന സിനിമയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റേതായി തിയ്യേറ്ററിലെത്തിയ സിനിമ.

Also Read: എന്താ ആ ചിരി, ഹണി റോസില്‍ നിന്നും ഷേക്ക് ഹാന്‍ഡ് കിട്ടിയ സന്തോഷത്തില്‍ മതിമറന്ന് ആരാധകന്‍, വീഡിയോ പങ്കുവെച്ച് താരം

ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മമ്മൂക്കയെ കുറിച്ച് സംസാരിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു അഭിമുഖത്തില്‍ വെച്ച് ഡയറ്റിനെ കുറിച്ചും മമ്മൂക്കയെ കുറിച്ച് ചോദിച്ചപ്പോഴാണ് സുരേഷ് ഗോപി തുറന്നുസംസാരിച്ചത്.

സിനിമക്ക് വേണ്ടി ഭക്ഷണം നിയന്ത്രിക്കുന്ന കാര്യം പറയുമ്പോള്‍ മമ്മൂട്ടിയുടെ കാര്യം മിണ്ടരുത്. മമ്മൂട്ടി ശരിക്കും ഒരു അപൂര്‍വ്വ ജന്മമാണെന്നും മോഹന്‍ലാലിന് പോലും എത്ര ശ്രമിച്ചാലും അതുപോലെയാവാന്‍ കഴിയില്ലെന്നും സുരേഷ് ഗോപി പറയുന്നു.

Also Read: ‘ആരോടും പിണങ്ങാതെ ഒന്നും മിണ്ടാതെ അവൻ പോയി’,ഇതിങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരും എന്ന് കരുതിയില്ലല്ലോ കുഞ്ഞേ;കണ്ണീരോടെ മഞ്ജു പത്രോസ്

ഡയറ്റ് ഒന്നും ഫോളോ ചെയ്യാത്ത ഈ ലോകത്തിലെ ഏകജീവി താനാണ്. അടുത്ത സിനിമക്ക് വേണ്ടി ഭാരം കുറക്കണം, ഇഷ്ടഭക്ഷണം കഴിക്കരുത് എന്നൊക്കെ പറഞ്ഞാല്‍ തനിക്ക് പറ്റില്ലെന്നും ആ ഉപദേശം വേണ്ടെന്ന് വെക്കുമെന്നും താരം പറയുന്നു.

Advertisement