Home Entertainment Celebrities

ചേച്ചിക്കു മുമ്പേ ഞാന്‍ വിവാഹം കഴിക്കും, വീട്ടുക്കാര്‍ കൂടി സമ്മതിക്കണം; ദിയ കൃഷ്ണ പറയുന്നു

129

മലയാളികൾക്ക് ഏറെ ജനപ്രിയനായ താരമാണ് കൃഷ്ണകുമാർ. മലയാള സിനിമയിലും സീരിയലിലും തിളങ്ങി നിൽക്കുകയാണ് നടൻ. നടന്റെ ഭാര്യ സിന്ധുവും നാല് പെൺമക്കളും ആരാധകർക്ക് ഏറെ ഇഷ്ട്പ്പെട്ടവരാണ്.

Advertisements

സോഷ്യൽ മീഡിയകളിലും യൂട്യൂബ് വീഡിയോകളിലൂടെയും സജീവമാണ് താരങ്ങൾ. ഇപ്പോൾ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആവുന്നത്. ഇതിൽ തന്റെ വിവാഹത്തെ കുറിച്ച് ദിയ പറയുന്നു.

കല്യാണം കഴിച്ച് പോവാൻ നല്ല ആഗ്രഹമുള്ളയാളാണ് താനെന്ന് ദിയ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. എന്നാൽ വീട്ടുകാരും കൂടി സമ്മതിക്കണ്ടേ. ചെറുപ്പം മുതലേ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് സിനിമകൾ കാണുമായിരുന്നു. അതിലെ റൊമാൻസും, മാര്യേജ് ലൈഫുമൊക്കെ കണ്ട് കല്യാണം കഴിക്കാനും, കുട്ടികളൊക്കെയായി ജീവിക്കാനും ആഗ്രഹിച്ചിട്ടുണ്ടെന്നും ദിയ പറഞ്ഞു.

also read
എത്രയോ തവണ പൃഥ്വിരാജ് മരുഭൂമിയില്‍ തളര്‍ന്നു വീണു, നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു; ആടുജീവിതത്തില്‍ പൃഥ്വിരാജിന്റെ ഡെഡിക്കേഷന്‍
എന്റെ ചേച്ചിയെന്തായാലും ഈ അടുത്ത കാലത്തൊന്നും കെട്ടത്തില്ല. ഞങ്ങൾ തമ്മിൽ രണ്ട് വയസ് വ്യത്യാസമേയുള്ളൂ. കല്യാണം കഴിക്കാൻ എത്രകാലം വരെ ഞാൻ കാത്തിരിക്കണമെന്ന് എനിക്കറിയില്ല. മിക്കവാറും ചേച്ചിയെ ഓവർടേക്ക് ചെയ്ത് കെട്ടേണ്ടി വരുമെന്നും താരം പറഞ്ഞു. അതേസമയം വിവാഹം ഉറപ്പിച്ചാൽ അത് സോഷ്യൽ മീഡിയ വഴി അറിയിക്കും എന്നും ദിയ പറഞ്ഞു.

ഇതുവരെ സിനിമയിൽ എത്തിയില്ലെങ്കിലും ദിയയ്ക്ക് ആരാധകർ ഏറെയാണ്. വളരെ ഓപ്പൺ ആയി കാര്യങ്ങൾ പറയുന്ന താരം കൂടിയാണ് ദിയ. അതുകൊണ്ട് തന്നെ ഈ താരത്തോട് ഒരു പ്രത്യേകം ഇഷ്ടം ഉണ്ട്.

Advertisement