Home Entertainment Celebrities

എനിക്ക് മാനസിക സമാധാനം വേണം, നെഗറ്റീവ് കമന്റുകള്‍ വല്ലാതെ തളര്‍ത്തുന്നു, സോഷ്യല്‍മീഡിയയിലെ കമന്റ് ബോക്‌സ് ഓഫ് ചെയ്ത് വെച്ചതിന്റെ കാരണം പറഞ്ഞ് നമിത പ്രമോദ്

64

ബാലതാരമായി മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നര്‍ത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനില്‍ എത്തിയത്.

Advertisements

അന്തരിച്ച പ്രമുഖ സംവിധാനയകന്‍ രാജേഷ് പിള്ളയുടെ ക്ലാസ്സിക് ഹിറ്റ് മൂവി ട്രാഫിക്കിലൂടെ ആയിരുന്നു നടി സിനിമയില്‍ എത്തിയത്. ആ ചിത്രത്തില്‍ റഹ്‌മാന്റെ മകളുടെ വേഷത്തില്‍ എത്തിയ നമിത പിന്നീട് സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി.

Also Read: അന്ന് ഞാന്‍ നടനായിരുന്നില്ല, പേരും പ്രശസ്തിയൊന്നും കണ്ടിട്ടല്ല അവള്‍ കൂടെ പോന്നത്, ഒളിച്ചോട്ട വിവാഹത്തെ കുറിച്ച് ധര്‍മജന്‍ പറയുന്നു

തുടര്‍ന്ന് മലാളത്തിന് പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് നമിത. തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ എന്തുകൊണ്ടാണ് താന്‍ കമന്റ് ബോക്‌സ് ഓഫ് ചെയ്ത് വെച്ചേക്കുന്നതെന്ന കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് നമിത.

ആവശ്യമില്ലാത്ത കമന്റുകളാണ് വരുന്നത്. തനിക്ക് മാനസികമായി സമാധാനം വേണം. ഇത്തരത്തിലുള്ള കമന്റുകള്‍ മറ്റുള്ളവര്‍ കാണുന്നതിനോട് തനിക്ക് താത്പര്യമില്ലെന്നും കാരണം കുട്ടികളൊക്കെ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതാണെന്നും ചില സമയത്ത് കമന്റ് ബോക്‌സ് മാത്രമല്ല, ലൈക്‌സും താന്‍ ഓഫ് ചെയ്ത് വെക്കാറുണ്ടെന്നും നമിത പറയുന്നു.

Also Read: വീണ്ടും അമ്മയാവാന്‍ പോവുന്ന സന്തോഷത്തില്‍ പേളി, ഫോട്ടോ പങ്കുവെച്ച് താരം

തന്റെ മാനസിക സമാധാനത്തിന് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. മെന്റല്‍ പീസ് എനിക്ക് വേണം. നെഗറ്റിവിറ്റി കൂടുമ്പോഴാണ് താന്‍ ഇതെല്ലാം ഓഫ് ചെയ്യുന്നതെന്നും നെഗറ്റീവ് കമന്റ്‌സുകള്‍ ബാധിക്കാത്തവരായിട്ട് ആരുമുണ്ടാവില്ലെന്നും താരം പറയുന്നു.

Advertisement