Home Entertainment Celebrities

ഭാര്യയോടൊപ്പം ചിരിച്ചുല്ലസിച്ച് അനൂപ് കൃഷ്ണന്‍, വൈറലായി ചിത്രങ്ങള്‍, ചിരിക്ക് പിന്നിലെ രഹസ്യമെന്തെന്ന് ആരാധകര്‍

124

മിനി സ്‌ക്രീന്‍ ആരാധകരായ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് അനൂപ് കൃഷ്ണന്‍. ഒരു സിനിമയിലൂടെ അരങ്ങേറിയ അനൂപ് സീതാകല്യാണം എന്ന പരമ്പരയിലൂടെ ആണ് മലയാളികളുടെ ശ്രദ്ധാ കേന്ദ്രമായി മാറിയത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയിലൂടെ കൂടുതല്‍ പ്രശസ്തനായി മാറുകയായിരുന്നു അനൂപ്.

Advertisements

ബിഗ് ബോസിന് ശേഷം മിനിസ്‌ക്രീന്‍ അവതാരകനായും അനൂപ് കയ്യടി നേടി. ബിഗ് ബോസിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നായിരുന്നു അനൂപിന്റെ പ്രണയം. പുറത്തുളള തന്റെ കാമുകിയെക്കുറിച്ചുളള അനൂപിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷമായിരുന്നു അനൂപിന്റെ വിവാഹം.

Also Read: കല്‍പ്പനയും ഞാനും തമ്മില്‍ നല്ല കെമിസ്ട്രിയായിരുന്നു, പല സിനിമകളിലും എന്റെ പെയറായി കല്‍പ്പനയായിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്, തുറന്ന് പറഞ്ഞ് ഹരിശ്രീ അശോകന്‍

ആയുര്‍വേദ ഡോക്ടറായ ഐശ്വര്യയാണ് അനൂപിന്റെ മനസ് കവര്‍ന്നത്. മലയാളികള്‍ക്ക് പ്രിയപ്പെട്ട ജോഡിയാണ് അനൂപും ഐശ്വര്യയും. ഇഷ എന്നാണ് താന്‍ അവളെ വിളിക്കുന്നതെന്ന് അനൂപ് പറഞ്ഞിരുന്നു. ഇപ്പോള്‍ അവതാരകനായി തിളങ്ങുകയാണ് അനൂപ്.

സോഷ്യല്‍മീഡിയയില്‍ സജീവമാണ് അനൂപ് ഭാര്യക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കാറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഭാര്യക്കൊപ്പം ചിരിച്ചുല്ലസിച്ച് നടക്കുകയാണ് അനൂപ്.

Also Read: എപ്പോഴും കോള്‍ ചെയ്‌തോണ്ടിരിക്കുന്ന ശീലമില്ല, ഫോണ്‍ അധികം ഉപയോഗിക്കാറില്ല, പലരെയും ബ്ലോക്ക് ചെയ്ത് വെച്ചിട്ടുണ്ട്, മനസ്സുതുറന്ന് മഞ്ജു വാര്യര്‍

വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നിരവധി ആരാധകരാണ് അനൂപ് കൃഷ്ണന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. എന്താണ് ഇവരുടെ ചിരിക്ക് പിന്നിലെ രഹസ്യമെന്ന് ആരാധകര്‍ ചോദിക്കുന്നു. എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ നടക്കാന്‍ കഴിയട്ടെയെന്ന് ആശംസിച്ചവരുമുണ്ട്.

Advertisement