Home Entertainment Celebrities

എന്റെ അമ്മയോട് പോലും ഞാന്‍ ഇതേ കുറിച്ച് പറഞ്ഞില്ല; വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടി

79

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നടി തമന്ന ഭാട്ടിയുടെയും നടൻ വിജയ് വർമയുടെ വിവാഹത്തിന് ആയി. ഇരുവരും പ്രണയത്തിൽ ആണെന്ന കാര്യം നേരത്തെ തന്നെ ആരാധകർ അറിഞ്ഞതാണ്. ഈ അടുത്താണ് തങ്ങളുടെ പ്രണയം താരങ്ങൾ സമ്മതിച്ചത്. പിന്നാലെ വിവാഹം എന്നാണ് എന്ന ചോദ്യവുമായി ആരാധകർ പുറകെ കൂടി. 

കഴിഞ്ഞദിവസം വിജയോട് ഇതേ ചോദ്യം ചോദിച്ചപ്പോൾ അതിന് താരം നൽകിയ മറുപടിയാണ് രസകരം. ഇതിനുള്ള ഉത്തരം എനിക്ക് എൻറെ അമ്മയോട് പോലും പറയാൻ കഴിഞ്ഞിട്ടില്ല, അതുകൊണ്ട് നിങ്ങളോടും ഇതിനുള്ള ഉത്തരം നൽകാൻ എനിക്ക് കഴിയില്ല , താൻ വിവാഹം കഴിക്കുന്നത് കാണാൻ ഒരു പെൺകുട്ടിയും ആഗ്രഹിക്കുന്നില്ലെന്നും വിജയ് പറഞ്ഞു.

Advertisements

ഇതേ കുറിച്ച് ചോദിച്ചപ്പോൾ തമന്ന പറഞ്ഞത് ഇങ്ങനെ, ഞാൻ ഇപ്പോൾ വിവാഹം കഴിക്കാനുള്ള മാനസികാവസ്ഥയിലല്ല. എന്റെ കരിയർ മികച്ച രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്, കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്നുണ്ട്, അത് സംഭവിക്കും,

പക്ഷേ ഇപ്പോൾ എന്റെ സന്തോഷകരമായ സ്ഥലം സിനിമാ സെറ്റുകളാണ്. വന്നുകൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന വേഷങ്ങൾ ഞാൻ ആസ്വദിക്കുകയാണ്, അത് അങ്ങനെ തന്നെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നാണ് തമന്ന പറഞ്ഞത്.

also readഅമ്മയും മറ്റുള്ളവരും വര്‍ഷങ്ങളായി എന്നോട് ഇത് പറയാറുണ്ട്; സദ്യ കഴിക്കുന്ന ഈ താരത്തെ മനസിലായോ ?

Advertisement