Home Entertainment Celebrities

കിളവിയെന്നും ക്വീന്‍ എന്നും വിളിക്കുന്നവരുണ്ട്, ശരിക്കും ഞാനാരാ, പെട്ടെന്ന് വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ സൂര്യ ജീവിതത്തിലേക്ക് വന്നു, സിനിമാ റിയല്‍ ജീവിതത്തെ കുറിച്ച് ജ്യോതിക പറയുന്നു

171

മലയാളത്തിലടക്കം ആരാധകര്‍ ഏറെയുള്ള നാടിയാണ് ജ്യോതിക. താരത്തിന്റെ പുതിയ ചിത്രം കാതലിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. സിനിമയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന ജ്യോതിക പിന്നീട് തിരിച്ചു വരവ് നടത്തുകയായിരുന്നു.

Advertisements

വളരെ സെലക്ടീവാണ് സിനിമായുടെ കാര്യത്തില്‍ ജ്യോതിക. മലയാളത്തില്‍ ജ്യോതിക ഏറ്റവും ഒടുവിലായി ചെയ്ത ചിത്രമാണ് കാതല്‍. മമ്മൂട്ടി നായകനായി എത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ കൈയ്യടിയോടെ തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്.

Also Read: സംവിധായകനും സുഹൃത്തുക്കളും ചേര്‍ന്ന് ടോര്‍ച്ചര്‍ ചെയ്തു, വഴങ്ങാതായതോടെ അടിച്ചു, സിനിമാ ഷൂട്ടിനിടെ പദ്മപ്രിയക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് മനോജ് കൃഷ്ണ

ഇപ്പോഴിതാ സിനിമാജീവിതത്തെ കുറിച്ചും സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തതിനെ കുറിച്ചും സംസാരിക്കുകയാണ് ജ്യോതിക. തമിഴ് സിനിമയിലെ പുതിയ സംവിധായകരാരും നായികമാര്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലേന്നും റിയല്‍ ലൈഫിലെ സ്ത്രീകളെ തമിഴ് സിനിമയില്‍ കാണിക്കുന്നില്ലെന്നും ജ്യോതിക പറയുന്നു.

എന്നാല്‍ മലയാള സിനിമയില്‍ അങ്ങനെയല്ല. നായിക നായകന്മാര്‍ക്ക് തുല്യസ്ഥാനമാണ് മലയാള സിനിമയിലെന്നും മമ്മൂട്ടി സാറിനെ പോലെ ഒരു സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിച്ചിട്ടും തന്റെ കഥാപാത്രത്തിന് ഒരു സ്ഥാനമുണ്ടായിരുന്നുവെന്നും തമിഴില്‍ അത്തരത്തില്‍ നല്ല റോളുകള്‍ വരുന്നില്ലെന്നും ജ്യോതിക പറയുന്നു.

Also Read: ഒത്തിരി അവസങ്ങള്‍ കിട്ടും, ഡയറക്ടേഴ്‌സ് വന്ന് കൊത്തിക്കൊണ്ടുപോകുമെന്നൊക്കെയായിരുന്നു കരുതിയത്, സംഭവിച്ചത് മറ്റൊന്ന്, തുറന്ന് പറഞ്ഞ് മീനാക്ഷി

ലൈഫ് കറക്ട് ടൈമില്‍ സെറ്റില്‍ഡ് ആവണമെന്നും കല്യാണം കഴിക്കണമെന്നും ആഗ്രഹിച്ചിരുന്നു. ആഗ്രഹിച്ചതുപോലെ നടന്നുവെന്നും സൂര്യ തന്റെ ജീവിതത്തിലേക്ക് വന്നുവെന്നും പെട്ടെന്ന് തന്നെ കുട്ടികള്‍ വേണമെന്നത് തങ്ങളുടെ തീരുമാനമായിരുന്നുവെന്നും അങ്ങനെ ദിയ ജനിച്ചുവെന്നും മക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചതുകൊണ്ടാണ് സിനിമയില്‍ ഗ്യാപ്പ് വന്നതെന്നും ജ്യോതിക പറയുന്നു.

Advertisement