Home Entertainment Celebrities

മാളവികയുടെ വിവാഹനിശ്ചയ ചടങ്ങൊരുക്കിയത് നടി അപര്‍ണ ബാലമുരളി

4334

ഈ അടുത്തായിരുന്നു നടൻ ജയറാമിന്റെയും നടി പാർവതിയുടെ മകളായ മാളവിക എന്ന ചക്കിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വലിയ ആഘോഷത്തോടുകൂടി തന്നെയാണ് വിവാഹനിശ്ചയം നടത്തിയിരുന്നത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട നടി അപർണ ബാലമുരളിയും ഇതിൻറെ ഒരു ഭാഗമായിരുന്നു എന്ന സന്തോഷ വാർത്തയാണ് പുറത്തുന്നത് .

Advertisements

വിവാഹനിശ്ചയ ചടങ്ങൊരുക്കിയത് മലയാളികളുടെ പ്രിയ നടി അപർണ ബാലമുരളി ആണ്. അപർണ നേതൃത്വം നൽകുന്ന എലീസ്യൻ ഡ്രീംസ്‌കേപ്പ്‌സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങുകൾക്കു ചുക്കാൻ പിടിച്ചത്.

‘ഈ യാത്രയിൽ നിങ്ങളോടൊപ്പം പങ്കു ചേരുന്നതിൽ സന്തോഷമുണ്ടെ’ന്ന് അപർണ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.

”ഈ യാത്രയിൽ നിങ്ങളോടൊപ്പം പങ്കു ചേരുന്നതിൽ നന്ദിയും സന്തോഷവുമുണ്ട്. വെറുതെ ഒരു ഇവന്റ് ക്യൂറേറ്റ് ചെയ്യുക എന്നതിലുപരി ഞങ്ങളെ ഏൽപിക്കുന്ന ഓരോ അവസരത്തിലും വികാരങ്ങളും സ്‌നേഹവും നെയ്‌തെടുക്കാനാണ് എലീസ്യൻ ഡ്രീംസ്‌കേപ്പ്‌സ് ശ്രമിക്കുന്നത്.” കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയമൊരുക്കാൻ തന്റെ പുതിയ സംരംഭത്തെ ഏൽപിച്ചതിൽ സന്തോഷം പങ്കുവച്ച് അപർണ ബാലമുരളി കുറിച്ചു.

also readവീണ്ടും വധുവിനെപ്പോലെ ഒരുങ്ങി റിമി ടോമി, അറിഞ്ഞോ താരത്തിന്റെ പുതിയ വിശേഷം

Advertisement