Home Entertainment Celebrities

പിണക്കം മറന്നു, വീണ്ടും ഒന്നായി അവന്തികയും ബീന ആന്റണിയും, വൈറലായി താരങ്ങളുടെ വീഡിയോ

89

തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ദൂരദര്‍ശനിലെ ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിരുന്ന നടിയായിരുന്നു ബീന ആന്റണി. പിന്നാലെ സീരിയല്‍ നിന്നും ബീനയ്ക്ക് നിരവധി അവസരം ലഭിച്ചു. എന്നാല്‍ താരം തുടക്കത്തില്‍ സിനിമയില്‍ ആണ് അഭിനയിച്ചത്.

Advertisements

എങ്കിലും സിനിമയില്‍ തുടര്‍ന്ന് നായിക വേഷമൊന്നും ബീനയ്ക്ക് ലഭിച്ചില്ല. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധി ബീന നേരിട്ടിട്ടുണ്ട്. പിന്നീടാണ് സീരിയലിലേക്ക് ചേക്കേറിയത്. ഇന്ന് മലയാള സീരിയല്‍ രംഗത്ത് സജീവമാണ് ബീന ആന്റണി.

Also Read:എങ്ങനെയാണ് കാതലിലെ കഥാപാത്രം തെരഞ്ഞെടുത്തത്, മമ്മൂട്ടി പറഞ്ഞ കാര്യം ഒടുവില്‍ വെളിപ്പെടുത്തി ജ്യോതിക, അഭിനന്ദിച്ച് ആരാധകര്‍

ഇപ്പോഴിതാ നടി അവന്തികയെ കണ്ടുമുട്ടിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ബീന ആന്‍ണണി. അവന്തികയുമായുള്ള സൗഹൃദത്തെ കുറിച്ച് അടുത്തിടെ ബീന ആന്റണി പറഞ്ഞിരുന്നു. തന്റെ മകനെ കൂടാതെ തനിക്കുള്ള മകളാണ് അവന്തികയെന്നായിരുന്നു ബീന ആന്റണി പറഞ്ഞത്.

ഇപ്പോള്‍ പങ്കുവെച്ച വീഡിയോയ്ക്ക് കുറേ നാളുകള്‍ക്ക് ശേഷം എന്നായിരുന്നു ബീന ആന്റണി നല്‍കിയ ക്യാപ്ഷന്‍. തങ്ങള്‍ കുറച്ച് കാലമായി ചെറിയൊരു പിണക്കത്തിലായിരുന്നുവെന്ന് വീഡിയോയില്‍ ബീന പറയുന്നുണ്ട്. അവന്തിക സോറിയെന്ന് പറഞ്ഞ് ബീനയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം.

Also Read:ബാഹുബലിക്ക് ശേഷം പ്രഭാസ് കെണിയില്‍പ്പെട്ടത് പോലെ, അദ്ദേഹത്തിന് അഭിനയിക്കാന്‍ താത്പര്യമുള്ള സിനിമകളെ പറ്റി കേട്ടപ്പോള്‍ എനിക്ക് അതിശയം തോന്നി, തുറന്നുപറഞ്ഞ് പൃഥ്വിരാജ്

ബീനയുടെയും അവന്ത്ികയുടെയും സ്‌നേഹം വെളിപ്പെടുത്തുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തിയത്.

Advertisement