Home Entertainment Celebrities

‘പണിക്കാർ പറമ്പിൽ തന്നെ കുഴി എടുത്ത് വട്ടയില വെച്ച് അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും’; ജാതീയത നൊസ്റ്റാൾജിയയാക്കി കൃഷ്ണകുമാർ; വൻവിമർശനം

170

രാഷ്ട്രീയ ലോകത്ത് സജീവമാണ് നടൻ കൃഷ്ണ കുമാർ പണ്ടുതൊട്ടേ ആർഎസ്എസ് ആഭിമുഖ്യമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നതും മത്സരിച്ചതും. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും സജീവമായ രാഷ്ട്രീയ പ്രവർത്തനം കൃഷ്ണ കുമാർ ുതടരുകയാണ്.

ഇതിനിടെ പണ്ട് തൊട്ടുകൂടായ്മയും ജാതീയതയും ആചരിച്ചിരുന്നവരാണ് തന്റെ കുടുംബമെന്നും അത് അഭിമാനമായി കാണുകയും ചെയ്യുന്ന തരത്തിൽ പ്രതികരിച്ചാണ് കൃഷ്ണകുമാർ പുതിയ വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്.

Advertisements

മുൻകാലത്ത് നിലന്നിന്നിരുന്ന ജാതിവ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിയിലുള്ളവർക്ക് മണ്ണിൽ കുഴി കുത്തി അതിൽ കഞ്ഞി ഒഴിച്ചു കൊടുത്തിരുന്ന സമ്പ്രദായത്തെക്കുറിച്ച് നൊസ്റ്റാൾജിയയോടെ പറഞ്ഞ കൃഷ്ണ കുമാറിന്റെ വീഡിയോ വൈറലായിരുന്നു.

ALSO READ- കാരവാനിൽ നിന്നും എന്നെയും അമ്മയേയും ഇറക്കിവിട്ടു; കയറാൻ പറഞ്ഞിട്ട് പിന്നീട് കാറിൽ നിന്നും ഇറക്കിവിട്ടിട്ടുണ്ട്; അത്രയ്ക്കും അനുഭവിച്ചു; വെളിപ്പെടുത്തി ശാലിൻ സോയ

ഭാര്യ സിന്ദുകൃഷ്ണയുടെ യുട്യൂബ് വിഡിയോയിൽ പറഞ്ഞ വാക്കുകളാണ് വിവാദമായി മാറിയത്. പഴങ്കഞ്ഞിയുടെ ഗുണഗണങ്ങളെ പുകഴ്ത്തുന്നതിനിടെയാണ് കൃഷ്ണ കുമാർ തന്റെ വീട്ടിലെ പണിക്കാർക്ക് കഞ്ഞി കൊടുത്തിരുന്ന രീതിയെ കുറിച്ച് സംസാരിച്ചത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനത്തിനാണ് കാരണമായിരിക്കുന്നത്.

കൃഷ്ണ കുമാർ പറയുന്നതിങ്ങനെ: ‘ഞങ്ങൾ പണ്ട് തൃപ്പൂണിത്തറയിൽ താമസിക്കുന്ന കാലത്ത് പറമ്പ് ഒക്കെ വൃത്തിയാക്കാൻ ആളുകൾ വരും. അവർ രാവിലെ വരുമ്പോൾ ഒരു കട്ടൻ ചായ കുടിച്ചിട്ടായിരിക്കും വരുന്നത്. ഒരു പതിനൊന്ന് മണിയാകുമ്പോൾ ഇവർക്ക് പഴഞ്ചോറ് മതി. അന്ന് അമ്മ കുറച്ച് പഴഞ്ചോറും കറികളും എടുത്ത് വച്ചിരിക്കും. പണി എടുത്ത പറമ്പിൽ തന്നെ ചെറിയ കുഴി എടുത്ത് അതിൽ വട്ടയില വയ്ക്കും. അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും.’

ALSO READ- റിലീസിന് മുൻപ് തന്നെ കണ്ണൂർ സ്‌ക്വാഡിന്റെ റെക്കോർഡ് തകർത്ത് നേര്! മോഹൻലാൽ ചിത്രം വമ്പൻ ഹിറ്റാകുമെന്ന് ആരാധകർ

‘ചേമ്പില വിരിച്ച ആ കുഴിയിൽ നിന്ന് പണിക്കാർ പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് ഓർക്കുമ്പോൾ തന്നെ ഇപ്പോഴും കൊതി വരും. ഞങ്ങൾ പണ്ട് കൊച്ചി മാരിയറ്റിൽ താമസിക്കുമ്പോൾ പ്രഭാത ഭക്ഷണത്തിനായി പഴങ്കഞ്ഞി ഉണ്ടായിരുന്നു എന്നും അത് കണ്ടപ്പോൾ ഉണ്ടായ ഓർമ്മകളാണ് ഇതെന്നുമാണ്്”- കൃഷ്ണ കുമാർ റയുന്നത്.

പിന്നാലെ നടന്റെ വാക്കുകളെ വിമർശിച്ച് ബിഗ് ബോസ് താരം റിയാസ് സലിം രംഗത്ത് വന്നു. റിയാസ് പറയുന്നതിങ്ങനെ, ‘അസമത്വത്തെക്കുറിച്ച് ഇത്ര നൊസ്റ്റാൾജിയ തോന്നുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ. ജാതീയതയിലേക്കുള്ള, പുറകിലേക്കുള്ള ആ ടൈം ട്രാവൽ ഷോ കാണാൻ എനിക്കൽപ്പം പോപ്കോൺ തരൂ’- എന്നാണ് താരം വിമർശിച്ചത്.

കൃഷ്ണ കുമാറിന്റെ വൈറൽ ആയ വീഡിയോക്ക് ലഭിക്കുന്ന ഒരു കമന്റ് ഇങ്ങനെ.. ‘തമ്പുരാന്റെ ഒരു നൊസ്റ്റാൾജിയ. ഇയാളുടെ വീട്ടിലെ ഇന്റർലോക്ക് മാറ്റി അവിടെ കുഴി കുത്തി പഴങ്കഞ്ഞി കൊടുക്കണം’.

ജനാധിപത്യപരമായി ജീവിക്കുന്ന ഒരു നാട്ടിൽ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയുന്ന ഒരു വ്യക്തി ഇത്തരത്തിൽ സംസാരിക്കുന്നത് വീണ്ടും ജനങ്ങളുടെ ഉള്ളിൽ ജാതീയതയുടെ വേർതിരിവ് സൃഷ്ടിക്കാനും കൂടെയാണ് എന്നും വിമർശനം ഉയർന്നു കഴിഞ്ഞു.

Advertisement