Home Entertainment Celebrities

തിരക്കിനിടെ ലിപ്സ്റ്റിക് ഇടാന്‍ പോലും സമയം കിട്ടിയില്ല; മീരയ്‌ക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ച് നരേന്‍

156

അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ ഒന്നിച്ചവരാണ് മീര ജാസ്മിനും നരേനും. സിനിമയിലെ ഈ താരജോഡിയെ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ശേഷം മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ എന്നീ ചിത്രത്തിലും ഈ താരങ്ങൾ ഒന്നിച്ചെത്തിയപ്പോൾ അതും പ്രേക്ഷകർ ഏറ്റെടുത്തു.

Advertisements

അതേസമയം വർഷങ്ങൾക്ക് ശേഷം ഇവർ ഒന്നിച്ച ചിത്രമാണ് ക്വീൻ ഓഫ് എലിസബത്ത്. ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത്. അതേസമയം കുറച്ച് ദിവസം മുമ്പേ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയുടെ തിരക്കിൽ ആയിരുന്നു മീര ജാസ്മിനും നരേനും.

തിരക്കിനിടെ ശരിക്കും ഒന്ന് ഒരുങ്ങാൻ പോലും മീരയ്ക്ക് സമയം കിട്ടിയില്ല എന്ന് തോന്നുന്നു. കാറിലിരുന്ന് ലിപ്സ്റ്റിക് ഇടുന്ന മീരയുടെ ഇതിന് വേണ്ടി കണ്ണാടി പിടിച്ചുകൊടുക്കുന്ന നരേന്റെ ഒരു ഫോട്ടോയാണ് ഇപ്പോൾ പുറത്തുവന്നത്.

ആ ചിത്രം നടൻ തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ആ ചിത്രത്തിലുണ്ട്, ഇരുവരുടെയും സൗഹൃദവും ഒരുമയും എത്രത്തോളമാണെന്ന്. ക്യൂട്, ലവ്ലി ചിത്രം എന്ന് പറഞ്ഞ് സോഷ്യൽമീഡിയ അതേറ്റെടുക്കുകയും ചെയ്തു.

also read
അത് കണക്ടായില്ല എങ്കില്‍ പരാജയപ്പെടും, അത്രയേ ഉള്ളൂ; ഗോള്‍ഡ് സിനിമയുടെ പരാജയത്തെ കുറിച്ച് പൃഥ്വിരാജ്
‘സിനിമയുടെ റിലീസിന് മുമ്പ് എലിസബത്ത് രാജ്ഞി തന്റെ അവസാന ടച്ച് അപ്പ് ചെയ്യുന്നു. മിസ്റ്റർ അലക്സ് അവളെ അനുഗമിക്കുന്നു. ക്വീൻ ഓഫ് എലിസബത്ത് ഇന്ന് തിയേറ്ററുകളിൽ.’ എന്നാണ് ഫോട്ടോയ്ക്ക് നരേൻ നൽകിയിരിക്കുന്ന ക്യാപ്ഷൻ.

മീര ജാസ്മിൻ, നരേൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.പത്മകുമാർ സംവിധാനം ചെയ്യ്ത ചിത്രമാണ് ക്വീൻ എലിസബത്ത്. അർജുൻ ടി സത്യന്റേതാണ് തിരക്കഥ. ഫാമിലി ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ ജോണി ആന്റണി, മഞ്ജു പത്രോസ്, വിനീത് വിശ്വം, രമേശ് പിഷാരടി, ശ്വേതാ മേനോൻ, വി.കെ.പ്രകാശ് എന്നിവരാണ് മറ്റു താരങ്ങൾ.

Advertisement