അത് കണക്ടായില്ല എങ്കില്‍ പരാജയപ്പെടും, അത്രയേ ഉള്ളൂ; ഗോള്‍ഡ് സിനിമയുടെ പരാജയത്തെ കുറിച്ച് പൃഥ്വിരാജ്

68

വേറിട്ട ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഇദ്ദേഹത്തിന്റെ നേരം, പ്രേമം എന്നീ സിനിമകള്‍ ഹിറ്റായിരുന്നു. എന്നാല്‍ ഒടുവില്‍ റിലീസ് ചെയ്ത ഗോള്‍ഡ് എന്ന ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നാലെ സംവിധായകന് നേരെ വലിയ വിമര്‍ശനവും വന്നു.

Advertisements

എന്നാല്‍ സിനിമ പരാജയപ്പെട്ടതല്ല, ചിലര്‍ പദ്ധതിയിട്ട് പരാജയപ്പെടുത്തിയതാണ് എന്ന നിലപാടില്‍ ആയിരുന്നു സംവിധായകന്‍, ഇടയ്ക്കിടെ ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവരാറുണ്ട്. ഇപ്പോഴിതാ സിനിമ പരാജയപ്പെട്ടതിനെ കുറിച്ച് നടന്‍ പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ ആണ് വൈറലാവുന്നു.

സലാര്‍ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്‍ സമയത്താണ് പൃഥ്വി ഗോള്‍ഡിന്റെ പരാജയത്തെ കുറിച്ച് സംസാരിച്ചത്. സിനിമ വിജയിച്ചില്ല എന്ന് പറഞ്ഞാല്‍, ആ സിനിമയ്ക്ക് പ്രേക്ഷകരുമായി കണക്ട് ചെയ്യാന്‍ സാധിച്ചില്ല എന്നതാണ് സത്യം. പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍, അവരെ കണക്ട് ചെയ്യിപ്പിക്കാന്‍ വേണ്ടിയാണ് സിനിമ ചെയ്യുന്നത്. അത് കണക്ടായില്ല എങ്കില്‍ പരാജയപ്പെടും, അത്രയേ ഉള്ളൂ. അത്രയും സിംപിളാണ് അത്.

സിനിമ വിജയമോ പരാജയമോ എന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. എന്ന് കരുതി ഒരു സിനിമയും മോശമാകണം എന്നില്ല. എന്റെ അഭിപ്രായത്തില്‍, സിറ്റി ഓഫ് ഗോഡ് എന്ന എന്റെ സിനിമ എനിക്ക് പേഴ്സണല്‍ ഫേവറൈറ്റ് ലിസ്റ്റില്‍ ഉള്ള ഒന്നാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആ സിനിമയും, അതിലെ കഥാപാത്രവും എനിക്കത്രയും പ്രിയപ്പെട്ടതാണ്. പക്ഷെ ആ സിനിമ തിയേറ്ററില്‍ വിജയിച്ചില്ല നടന്‍ പറഞ്ഞു.

Advertisement