‘ഇപ്പോൾ എന്നോട് അധികം മിണ്ടാറില്ല, എന്നെ അവന് പേടിയാണ്’; പ്രണവ് മോഹൻലാലിന്റെ അകൽച്ച വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ

154

സഹോദരൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനേതാവായി വന്ന് പിന്നാലെ സംവിധായകനായി മാറിയ താരമാണ് ധ്യാൻ ശ്രീനിവാസൻ. തിര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ഗൂഢാലോചന എന്ന സിനിമക്ക് വേണ്ടി ആദ്യമായി തിരക്കഥ എഴുതിയ താരം, പിന്നീട് ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.

എന്ത് പറഞ്ഞാലും അതിന് തന്റേതായ ശൈലിയിൽ മറുപടി നല്കുന്ന താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷങ്ങൾക്കകമാണ് വൈറലാകാറുള്ളത്. എന്തിനേറെ പറയുന്നു താരത്തിന്റെ അഭിമുഖങ്ങൾ കാണാൻ വേണ്ടി മാത്രം കാത്തിരിക്കുന്ന നിരവധി പേരുണ്ട്. അഭിമുഖത്തിലെ മികവ് താരം സിനിമകളിലും തുടരുകയാണ്.

Advertisements

ഇതിനിടെ ധ്യാൻ ഈയടുത്ത് നൽകിയ ഒരു സിനിമയുടെ പ്രമോഷനിടെ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. പലപ്പോഴും തുറന്നുപറച്ചിൽ നടത്താൻ മടിക്കാത്ത ധ്യാൻ ഇത്തവണയും സുഹൃത്തുക്കളെ മാത്രമല്ല കുടുംബത്തെയും കുറിച്ചുള്ള കഥകളഒക്കെ പറയുന്നുണ്ട്.

ALSO READ- ‘സുധിയുടെ മുഖത്ത് ഉണ്ടായിരുന്ന ആ പാട് ഇപ്പോൾ എന്റെ മുഖത്തും ഉണ്ട്; ആ പാട് എനിക്ക് തന്നിട്ട് അവൻ അങ്ങ് പോയി’: ബിനു അടിമാലി

സിനിമാക്കാരടക്കമുള്ളവർ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖത്തിൽ കഥാപാത്രങ്ങളായി മാറുന്നത് പതിവാണ്. അതേസമയം ധ്യാനിന്റെ അഭിമുഖത്തെ പേടിയാണ് എന്ന് സഹോദരനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ അടക്കമുള്ളവർ തമാശയായി പറയാറുണ്ട്.

ഇതിനിടെയാണ് ധ്യാൻ ചീനാ ട്രോഫി എന്ന തന്റെ സിനിമയുടെ പ്രമോഷനിടെ പ്രണവ് മോഹൻലാലിനെ കുറിച്ച് പറയുന്നത്. നടൻ പ്രണവ് മോഹൻലാലിനെ കുറിച്ചാണ് ധ്യാൻ ശ്രീനിവാസൻ ഇത്തവണ സംസാരിക്കുന്നത്.

പ്രണവ് മോഹൻലാലിനൊപ്പം ‘വർഷങ്ങൾക്ക് ശേഷം’- എന്ന സിനിമയിൽ ധ്യാൻ ശ്രീനിവാസൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എന്താണ് പ്രണവ് മോഹൻലാലിനെ കുറിച്ച് പറയാനുള്ളത് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടാണ് ധ്യാൻ പ്രതികരിക്കുന്നത്.

ALSO READ- ആ സത്യൻ അന്തിക്കാട് ചിത്രത്തിന് രണ്ടാം ഭാഗം വരുമോ? ഒടുവിൽ തുറന്ന് പറഞ്ഞ് മീര ജാസ്മിൻ

അടുത്ത വിഷുവിന് ഇറങ്ങുന്ന സിനിമയെ കുറിച്ച് അല്ലേ എന്ന് ധ്യാൻ ശ്രീനിവാസൻ ചോദിക്കുകയാണ്. നാല് മാസം കഴിഞ്ഞ് ഇറങ്ങുന്ന സിനിമ അല്ലേ, ഇതേ ഉത്തരമല്ലേ ഞാൻ അപ്പോഴും പറയേണ്ടത്. അതൊക്കെ പിന്നീട് പറയാമെന്നാണ് ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ.

കഥയെഴുതാനുള്ള സാധനങ്ങളുമായി താൻ വരുന്നുണ്ട്, അവന്റെയൊപ്പം ഇരുന്നിട്ട് താൻ അവന്റെ കുറെ കഥകൾ പൊക്കിയെടുത്തിട്ടുണ്ട്. ഇപ്പോൾ എന്നോട് അധികം മിണ്ടാറില്ല, തന്നെ അവന് പേടിയാണ്, എല്ലാം നോട്ട് ചെയ്ത് വെച്ചിട്ടുണ്ട് എന്നും തമാശയെന്നോണം ധ്യാൻ ശ്രീനിവാസൻ പറയുകയാണ്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാലിനും ധ്യാൻ ശ്രീനിവാസനും പുറമേ കല്യാണി പ്രിയദർശൻ, നിവിൻ പോളി, നീത പിള്ള, അജു വർഗീസ്, നീരജ് മാധവ്, ബേസിൽ ജോസഫ് തുടങ്ങി ഒട്ടേറെ താരങ്ങൾ വേഷമിടുന്നുണ്ട്. സിനിമയുടെ ഛായാഗ്രാഹണം നിർവഹിക്കുന്നത് വിശ്വജിത്താണ്. സംഗീതം അമ്രിത് രാംനാഥാണ്.

Advertisement