ആ സത്യൻ അന്തിക്കാട് ചിത്രത്തിന് രണ്ടാം ഭാഗം വരുമോ? ഒടുവിൽ തുറന്ന് പറഞ്ഞ് മീര ജാസ്മിൻ

69

മലയാളത്തിന്റെ ക്ലാസ്സ് സംവിധായകൻ എകെ ലോഹിതദാസ് കണ്ടെത്തിയ മികച്ച അഭിനേത്രി ആയിരുന്നു മീരാ ജാസ്മിൻ. ലോഹിതദാസ് 2001ൽ സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേയ്ക്ക് മീരാ ജാസ്മിൻ കടന്നു വന്നത്.

ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. അതുകഴിഞ്ഞ് ഒരു ദശാബ്ദത്തിൽ അധികം മലയാള സിനിമയിലെ മുൻനിര നായികയായി തിളങ്ങിയ മീരാ ജാസ്മിൻ മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്‌കാരം വരെ നേടിയിട്ടുണ്ട്.

Advertisements

സ്വപ്നക്കൂട്, കസ്തൂരിമാൻ, ഗ്രാമഫോൺ, ഒരേകടൽ, അച്ചുവിന്റെ അമ്മ, വിനോദയാത്ര, രസതന്ത്രം, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ ഈ നടി മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറിയിരുന്നു.

ALSO READ- ‘ആ മോഹൻലാൽ സിനിമ ഇത്ര വലിയ പരാജയമാവുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല; സിനിമ കരിയർ ഉപേക്ഷിക്കാൻ താരുമാനിച്ചു’: സിബി മലയിൽ

മലയാള സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത മീര ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയിലൂടെ ജയറാമിന്റെ നായികയായി നടി മടങ്ങി എത്തിയിരുന്നു.

മീരയും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എം പത്മകുമാർ സംവിധാനം ചെയ്ത ക്വീൻ എലിസബത്താണ് ഏറ്റവും ഒടുവിലെത്തിയ മീര ജാസ്മിൻ ചിത്രം.

ALSO READ- ‘അവൾക്ക് ഞാനൊരു അച്ഛനെ പോലെയും ചേട്ടനെ പോലെയുമൊക്കെ, സ്‌കൂൾ കാലത്ത് ഞാൻ ഭാര്യയെ എടുത്തുനടന്നിട്ടുണ്ട്’: വിജയരാഘവൻ

അതേസമയം, 2005ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹിറ്റ് സിനിമയാണ് അച്ചുവിന്റെ അമ്മ. ഈ ചിത്രത്തിൽ മീര ജാസ്മിൻ, ഉർവശി, നരേൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ മീരയുടെ തിരിച്ചുവരവിനൊപ്പം ഈ ചിത്രത്തിന് രണ്ടാം ഭാഗം വരുമോ എന്ന ചോദ്യമാണ് ആരാധകരും ചോദിക്കുന്നത്.

ഈ സംശയത്തിന് മറുപടി പറയുകായാണ് നരേനും മീര ജാസ്മിനും. സത്യൻ അന്തിക്കാടിന്റെ അടുത്ത് മീര ജാസ്മിൻ സിനിമയിലേക്ക് വരുകയാണെങ്കിൽ അച്ചുവിന്റെ അമ്മയുടെ രണ്ടാം ഭാഗം ചെയ്യുമോയെന്ന് ചോദിച്ചിരുന്നെന്ന് നരേൻ പറഞ്ഞു. എന്നാൽ അതിനിടയിലാണ് ജയറാമിനെ നായകനാക്കി മകൾ സിനിമ ചെയ്തതെന്നും നരേൻ കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

അതേസമയം, അച്ചുവിന്റെ രണ്ടാം ഭാഗം എന്ന കൺസെപ്റ്റ് നല്ല ഐഡിയയാണ് എന്നാണ് മീര ജാസ്മിൻ പറഞ്ഞത്.

ക്വീൻ എലിസബത്തിൽ ശ്വേത മേനോൻ, രമേശ് പിഷാരടി, വി.കെ. പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്തണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Advertisement