‘സുധിയുടെ മുഖത്ത് ഉണ്ടായിരുന്ന ആ പാട് ഇപ്പോൾ എന്റെ മുഖത്തും ഉണ്ട്; ആ പാട് എനിക്ക് തന്നിട്ട് അവൻ അങ്ങ് പോയി’: ബിനു അടിമാലി

70

മലയാളം സിനിമാ ടിവി പ്രേക്ഷകരെ ആകെമാനം ദുഖത്തിലാഴ്ത്തിയ ഒന്നായിരുന്നു മിമിക്രി കലാകാരനും നടനും ടിവി ആർട്ടിസ്റ്റുമായ കൊല്ലം സുധിയുടെ അപകട മരണം. വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങും വഴി തൃശ്ശൂർ കൈപ്പമംഗലത്ത് വെച്ചായിരുന്നു സുധിയുടെ ജീവനെടുത്ത അപകടം ഉണ്ടായത്.

അതേ സമയം മിമിക്രി ലോകത്തു നിന്ന് സിനിമയിൽ എത്തിയ കലാകാരന്മാരിൽ മുൻ നിരയിൽ തന്നെയുള്ള ആളായിരുന്നു കൊല്ലം സുധി. കോമഡി സ്റ്റാർ, കോമഡി ഫെസ്റ്റിവൽ തുടങ്ങിയ ഷോകളിലൂടെ ആണ് കൊല്ലം സുധി മലയാളി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്.

Advertisements

പിന്നീട് അനവധി സിനിമകളും സ്റ്റാർ മാജിക്ക് എന്ന ഷോയും കൊല്ലം സുധി എന്ന കലാകാരന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു.അന്ന് അപകടത്തിൽ കൂടെയുണ്ടായിരുന്ന ബിനു അടിമാലി സ്റ്റാർ മാജിക് ഷോയിലേക്ക് തിരികെ വന്നിരുന്നു. അപകടദിവസം എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ നമുക്കുണ്ടായിരുന്നു എന്നാണ് ബിനു അടിമാലി പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെ മനസ് തുറന്നത്.

ALSO READ- ആ സത്യൻ അന്തിക്കാട് ചിത്രത്തിന് രണ്ടാം ഭാഗം വരുമോ? ഒടുവിൽ തുറന്ന് പറഞ്ഞ് മീര ജാസ്മിൻ

അന്ന് സുധി വണ്ടിയുടെ മുന്നിലാണ് ഇരുന്നത്. അവൻ അവിടെന്ന് മാറിയതേയില്ല. സുധിയുടെ മുഖത്ത് ഒരു പാട് ഉണ്ടായിരുന്നു. ചിരിക്കുമ്പോൾ കൃത്യമായി അറിയുന്ന തരത്തിലുള്ളത്. ഇപ്പോൾ തന്റെ മുഖത്തും അങ്ങനൊരു പാടുണ്ട്. അവന്റെ മുഖത്ത് എവിടെയാണോ ഉണ്ടായിരുന്നത് അവിടെ തന്നെ തനിക്കും വന്നെന്നാണ് ബിനു അടിമാലി പറയുന്നത്.

അവൻ ആ പാട് എനിക്ക് തന്നിട്ട് അങ്ങ് പോയി. അതിൽ നിന്നും നമ്മൾ ഇപ്പോഴും റിക്കവർ ആയിട്ടില്ല. നമ്മളൊക്കെ മനസുകൊണ്ട് ദുർബലൻമാർ ആയത് കൊണ്ട് പലപ്പോഴും അതിങ്ങനെ കേറി വരും. അന്ന് അവന്റെ ദിവസം ആയിരുന്നുവെന്ന് ബിനു അടിമാലി പറയുകയാണ്.

ALSO READ- ‘ആ മോഹൻലാൽ സിനിമ ഇത്ര വലിയ പരാജയമാവുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല; സിനിമ കരിയർ ഉപേക്ഷിക്കാൻ തീരുമാനിച്ചു’: സിബി മലയിൽ

കൂടാതെ, ആരോടും പരാതിയോ പരിഭവമോ ഇല്ലാത്ത ആളായിരുന്നു സുധിയെന്നും താനൊക്കെ എന്തെങ്കിലും പറഞ്ഞാലും, കുറ്റം പറഞ്ഞാലും ചുമ്മാ ചിരിക്കും. ബോഡി ഷെയ്മിംഗ് എന്ന് മറ്റുള്ളവർ പറയുമെങ്കിലും തങ്ങൾക്കിടയിൽ അതൊക്കെ ആസ്വദിക്കുന്ന കാര്യങ്ങളായിരുന്നുവെന്നും ബിനു അടിമാലി പറയുകയാണ്.

ഈ വർഷം ജൂണിൽ ആയിരുന്നു പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സുധി അടക്കമുള്ള സംഘം സഞ്ചരിച്ചിരുന്ന കാർ അ പ ക ടത്തിൽപ്പെട്ടത്.

Advertisement