Home Entertainment Celebrities

ജീവിതത്തോടുള്ള ത്രില്ലൊക്കെ പോയി, നല്ല ഓര്‍മ്മകളുണ്ടാക്കണം, തനിച്ചാവുമ്പോള്‍ കൂട്ടിന് അതൊക്കെയോ ഉണ്ടാവൂ, ഭാര്യയുടെ വിയോഗത്തിന്റെ വേദന മാറാതെ ജഗദീഷ്

214

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനും തിരക്കഥാകൃത്തും ഒക്കെയാണ് ജഗദീഷ്. നായകന്‍, സഹനടന്‍, കോമഡി, വില്ലന്‍ തുടങ്ങി എല്ലാ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. മിനിസ്‌ക്രീന്‍ അവതാരകനായും റിയാലിറ്റി ഷോ ജഡ്ജായും എല്ലാം താരം സജീവമാണ്.

Advertisements

ഒരു കോളേജ് അധ്യാപകന്‍ ആയിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടന്‍. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ജഗദീഷ്.

Also Read:മഞ്ജു വാര്യര്‍ മാത്രമല്ല, ആറാംതമ്പുരാനില്‍ ഉര്‍വശിയും അഭിനയിച്ചിട്ടുണ്ട്, ആര്‍ക്കും അറിയാത്ത നടിയുടെ കഥാപാത്രം ഇതായിരുന്നു

കഴിഞ്ഞ വര്‍ഷമായിരുന്നു ജഗദീഷിന്റെ ഭാര്യ രമ വിടവാങ്ങിയത്. പലപ്പോഴും പല വേദികളിലും വെച്ച് ജഗദീഷ് തന്റെ ഭാര്യയെ കുറിച്ച് വാചാലനാവാറുണ്ട്. എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന രണ്ടുപേരായിരുന്നു തങ്ങളെന്നും എന്നാല്‍ ഒത്തൊരുമയോടെ കഴിയുന്നവരായിരുന്നുവെന്നും മക്കള്‍ ഡോക്ടര്‍മാരായതില്‍ മുഴുവന്‍ ക്രേഡിറ്റും രമയ്ക്കാണെന്നും ജഗദീഷ് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ എബ്രഹാം ഓസ്ലറിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ഭാര്യയെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തങ്ങളുടെ കുടുംബത്തെയും കുട്ടികളെയും വളരെ മികവോടെയായിരുന്നു ഭാര്യ കൈകാര്യം ചെയ്തിരുന്നതെന്ന് ജഗദീഷ് പറയുന്നു.

Also Read:ഇത്രയും നന്നായി മലയാളികളുടെ ലൈംഗിക ദാരിദ്ര്യം ഉപയോഗപ്പെടുത്തുന്ന നടി വേറെയില്ല, ഹണിയുടെ പുത്തന്‍ മേക്കോവറിന് രൂക്ഷവിമര്‍ശനം

വലിയൊരു പദവിയില്‍ ഇരുന്നുകൊണ്ടായിരുന്നു അവള്‍ എല്ലാം ഭംഗിയായി ചെയ്തത്. കേരളത്തിലെ ഏറ്റവും കൂടുതല്‍ കേസുകള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തിട്ടുള്ളത് ഭാര്യയായിരുന്നുവെന്നും ഇരുപതിനായിരത്തില്‍പ്പരം കേസുകള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തിട്ടുണ്ടെന്നും റെക്കോര്‍ഡ് നമ്പറായിരുന്നുവെന്നും ജഗദീഷ് പറയുന്നു.

പല കേസുകളെ കുറിച്ചും രമ തന്നോട് വന്ന് പറഞ്ഞിട്ടുണ്ട്. മോര്‍ച്ചറിയുടെ അടുത്ത് പോകാന്‍ തന്നെ തനിക്ക് പേടിയാണെന്നും എന്നാല്‍ പല ഫോറന്‍സിക് സര്‍ജന്‍മാരും ഭക്ഷണം കഴിക്കുന്നത് പോലും മോര്‍ച്ചറിയുടെ തൊട്ടടുത്ത മുറിയില്‍ ഇരുന്നാണെന്നും ജഗദീഷ് പറയുന്നു.

Also Read:ഇത്രയും നന്നായി മലയാളികളുടെ ലൈംഗിക ദാരിദ്ര്യം ഉപയോഗപ്പെടുത്തുന്ന നടി വേറെയില്ല, ഹണിയുടെ പുത്തന്‍ മേക്കോവറിന് രൂക്ഷവിമര്‍ശനം

തന്റെ പുതിയ സിനിമയിലെ ക്യാരക്ടറുമായി രമയുടെ പ്രൊഫഷന്‍ ചേര്‍ന്നിരിക്കുന്നുണ്ട്. അത് എത്രത്തോളമാമെന്ന് സിനിമ കാണുമ്പോള്‍ മനസ്സിലാവുമെന്നും രമ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ തന്റെ മാറ്റം കണ്ട് ഒത്തിരി സന്തോഷിക്കുമായിരുന്നുവെന്നും ജഗദീഷ് പറയുന്നു.

രമ പോയതിന് ശേഷം തനിക്ക് ജീവിതത്തോട് വല്യ ത്രില്ലൊന്നുമില്ല. നിങ്ങളെല്ലാവരും ജീവിതത്തില്‍ നല്ല നല്ല ഓര്‍മ്മകളുണ്ടാക്കണമെന്നും കാരണം തനിച്ചാവുമ്പോള്‍ ആ ഓര്‍മ്മകള്‍ മാത്രമേ കൂട്ടിനുണ്ടാവൂ എന്നും ജഗദീഷ് പറയുന്നു.

Advertisement