Home Entertainment Celebrities

കോടിക്കണക്കിന് ഭാവങ്ങളും ആയിരക്കണക്കിന് ചിന്തകളും; പ്രണയത്തെ കുറിച്ചുള്ള മഞ്ജുവിന്റെ പോസ്റ്റ്

51

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവം ആണ് മഞ്ജു സുനിച്ചൻ. താരം സീരിയലിൽ ആയിരുന്നു ആദ്യം അഭിനയച്ചത്, പിന്നീട് സിനിമയിലേക്ക് നടി എത്തി. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന നിരവധി ചിത്രത്തിൽ മഞ്ജു അഭിനയിച്ചു. താരം പങ്കുവെക്കുന്ന പോസ്റ്റെല്ലാം ശ്രദ്ധനേടാറുണ്ട്.

Advertisements

ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെക്കുന്ന റീൽ വീഡിയോയാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. കുറച്ച് ചിത്രങ്ങൾ ഒന്നിച്ച് ചേർത്താണ് റീൽ വീഡിയോയായി പോസ്റ്റ് ചെയ്തിരിക്കുന്നത്. സാരിയുടുത്ത് വളരെ സുന്ദരിയായാണ് ചിത്രങ്ങളിൽ മഞ്ജു.

പ്രണയത്തെ കുറിച്ചാണ് വീഡിയോയുടെ ക്യാപ്ഷൻ. ‘കോടിക്കണക്കിന് ഭാവങ്ങളും ആയിരക്കണക്കിന് ചിന്തകളും… പ്രണയം’ എന്നാണ് മഞ്ജു പോസ്റ്റിന് നൽകിയ ക്യാപ്ഷൻ. മഞ്ജുവിന്റെ ലുക്കിനെയും ചിത്രങ്ങളെയും പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്.

സോഷ്യൽമീഡിയയിൽ സജീവമായ മഞ്ജു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

അതേസമയം 2013ൽ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത നോർത്ത് 24 കാതം എന്ന ചിത്രത്തിൽ അഭിനയിച്ചു മഞ്ജു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു. കമ്മട്ടിപ്പാടം, ജിലേബി, തൊട്ടപ്പൻ, മഹേഷിന്റെ പ്രതികാരം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

 

 

 

Advertisement