Home Entertainment Celebrities

മറ്റൊരു മതത്തിലുള്ള കുക്കുവിനെ വിവാഹം കഴിച്ചതോടെ വീട്ടില്‍ നിന്നും പുറത്തായി, ഒടുവില്‍ ദേഷ്യം മറന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ദീപ സ്വന്തം വീട്ടില്‍

135

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഡാന്‍സറും നടനും അവതാരകനുമാണ് കുക്കു അഥവാ സുഹൈദ് കുക്കു. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കുക്കു ശ്രദ്ധേയനായത്. മഴവില്‍ മനോരമയിലെ തന്നെ ഉടന്‍ പണം എന്ന പരിപാടിയില്‍ അവതാരകനായും കുക്കു എത്തിയിരുന്നു.

Advertisements

ദീപ പോളാണ് കുക്കുവിന്റെ ഭാര്യ. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. പ്രണയകാലത്തെ വിശേഷങ്ങള്‍ ഒക്കെ ഇരുവരും പലപ്പോഴും തുറന്നു പറഞ്ഞിരുന്നു. ഇവരുടെ വിവാഹത്തിന് പിന്നാലെ ഇന്റര്‍ റിലീജിയസ് മാര്യേജ് ആണോ, നിങ്ങളെ വീട്ടില്‍ കയറ്റുമോ തുടങ്ങിയ സംശയങ്ങള്‍ ചോദിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.

Also Read:ഇദ്ദേഹത്തെ ഞാന്‍ പരിചയപ്പെട്ടത് സുരേഷ്‌ഗോപി ചേട്ടന്റെ മകളുടെ വിവാഹ റിസപ്ഷനില്‍ വെച്ച്; ഡോക്ടര്‍ വന്ദന ദാസിന്റെ അച്ഛനെ നേരിട്ട് കണ്ട് നടന്‍ ടിനി ടോം

എന്നാല്‍ എല്ലാത്തിനും വ്യക്തമായ മറുപടി നല്‍കി സുന്ദരമായി ഈ ദമ്പതികളുടെ വിവാഹ ജീവിതം മുന്നോട്ട് പോവുകയാണ്. രണ്ടുപേരും രണ്ട് മതത്തില്‍ പെട്ടവരാണെന്നും വിവാഹശേഷവും അങ്ങനെ തന്നെയാണെന്നുമാണ് ദമ്പതികളുടെ മറുപടി.

വിവാഹശേഷം നാല് വര്‍ഷങ്ങള്‍ കഴിഞ്ഞ് ദീപയുടെ വീട്ടിലേക്ക് പോയതിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ ദീപയും കുക്കുവും. കുക്കുവുമായുള്ള വിവാഹശേഷം സ്വന്തം വീട്ടുകാരുമായി അകന്നുകഴിയുകയായിരുന്നു ദീപ. ഈ ക്രിസ്തുമസ് കാലത്താണ് ദീപയും കുക്കുവും വീട്ടുകാരുമായി അടുത്തത്.

Also Read:വാലിബന്‍ മികച്ച സിനിമയോ? ; ആദ്യ ദിനം തന്നെയുള്ള പ്രേക്ഷകരുടെ അഭിപ്രായം നോക്കാം

അന്യമതസ്ഥനെ വിവാഹം ചെയ്തതാണ് ദീപയുടെ വീട്ടുകാരെ ചൊടിപ്പിച്ചത്. ദീപ പങ്കുവെച്ച പുതിയ വീഡിയോയില്‍ വീട്ടിലെ രസകരമായ കാഴ്ചകളൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീട്ടുകാരെയും ഭക്ഷണമുണ്ടാക്കുന്നതുമെല്ലാം ദീപ വീഡിയോയില്‍ കാണിക്കുന്നുണ്ട്.

Advertisement