Home Entertainment Celebrities

പാറപ്പുറത്തിരുന്ന് യോഗ പരിശീലിച്ച് അമല പോള്‍, ശ്രദ്ധനേടി നടിയുടെ ഗര്‍ഭകാല ശുശ്രൂഷ, വീഡിയോ വൈറല്‍

95

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വളരെ പെട്ടെന്ന് തന്നെ സൂപ്പര്‍ നടിയായി മാറിയ മലയാളി താരമാണ് നടിഅമല പോള്‍. 2009 ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം നീലത്താമര എന്ന ലാല്‍ജോസ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്.

Advertisements

അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളില്‍ സജീവമാണ്. കൂടാതെ കന്നഡ സിനിമയിലും താരം തന്റെ സാന്നിധ്യം അറിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും എന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന് അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. ഏത് വേഷവും അനായാസം തനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റുമെന്നും താരം തെളിയിച്ചിട്ടുണ്ട്.

Also Read:പ്രധാനമന്ത്രി വരെ വന്നു, എന്നെ മാത്രം സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് ക്ഷണിച്ചിട്ടില്ല, ശാന്തിവിള ദിനേശ് പറയുന്നു

ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു അമലയുടെ രണ്ടാംവിവാഹം നടന്നത്. അടുത്തിടെയായിരുന്നു താരം താന്‍ അമ്മയാവാന്‍ പോകുകയാണെന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ഫോട്ടോ ഷൂട്ട് ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

പ്രസവത്തിന് മുന്നോടിയായുള്ള തയ്യറെടുപ്പുകളുടെ ഒരു വീഡിയോയാണ് അമല ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. അതില്‍ ഒരു കടപ്പുറത്തെ പാറയില്‍ ഇരുന്ന് നടി മലാസനം എന്ന യോഗ പൊസിഷന്‍ പരിശീലിക്കുന്നത് കാണാം. പെല്‍വിക് ശക്തിക്കും നല്ല വൈബിനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് അമല പറയുന്നു.

Also Read:രണ്ട് കൊച്ചുങ്ങളെ നോക്കാനുള്ളതാണ്, പെട്ടെന്ന് തിരിച്ചുവാ, ജിപിയ്ക്ക് വിവാഹശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പേളിയുടെ പോസ്റ്റ് വൈറല്‍, കിടിലന്‍ കമന്റുമായെത്തി ശ്രീനിഷും

ഗര്ഡഭകാലത്തെ ഓക്കാനം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ബീച്ചിലൂടെ നഗ്നപാദയായി നടക്കുന്നതും സൂര്യാസ്തമയം കാണുന്നതും നല്ലതാണെന്നും കാലുകള്‍ ഉപ്പുവെള്ളത്തിലും മണലിലും തൊടുമ്പോള്‍ അത്ഭുത രോഗശാന്തിയായവുമെന്നും അമല പറയുന്നു.

Advertisement