Home Entertainment Celebrities

ഒരു വല്ലാത്ത ജീവിതം തന്നെയാണ്, സിനിമ കഴിഞ്ഞാല്‍ പിന്നെ അവന്‍ എഴുത്തിലും യാത്രയിലുമാണ്, പ്രണവിനെ കുറിച്ച് ധ്യാനും ഷൈനും പറയുന്നത് കേട്ടോ

68

പ്രണവ് മോഹന്‍ലാല്‍ അഥവാ അപ്പു എന്ന് ഏവരും സ്‌നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ആകാംഷയോടെ കാത്തിരിയക്കുന്ന ഒന്നാണ്. എന്നും എപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള ആളാണ്, അത് കൂടുതല്‍ ആ പെരുമാറ്റവും സ്വഭാവ സവിശേഷതകളും കൊണ്ടാണ്.

Advertisements

താര പുത്രനായി അപ്പു ജനിച്ചത് തന്നെ സമ്പന്നതയുടെ നടുവിലാണ്. പക്ഷെ ആ പണവും പ്രതാപവും, ആര്‍ഭാടങ്ങളും ഒന്നും ആ താര പുത്രനെ ബാധിച്ചിരുന്നില്ല, എന്നും ഒരു സാധാരണക്കാരനായി ജീവിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. അച്ഛന്റെ താര പദവിയും സമ്പാദ്യവും പ്രണവ് എന്ന വ്യക്തി ഒരു അലങ്കാരമാക്കി മാറ്റിയിരുന്നില്ല.

Also Read:വാലിബനുമായി കൂട്ടിമുട്ടിയോ ഓസ്‌ലര്‍; ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത് എത്ര ?

അതുകൊണ്ടുകൂടിയാണ് പ്രണവ് കൂടുതലും ആരാധകര്‍ക്ക് പ്രിയപെട്ടവനാകുന്നത്. സമൂഹ മാധ്യമങ്ങളില്‍ അത്ര സജീവമായിരുന്ന ആളല്ല പ്രണവ്, എന്നാല്‍ ഹൃദയം സിനിമക്ക് ശേഷം അപ്പു പതിവിലും കൂടുതല്‍ ആക്റ്റീവ് ആയി ഇന്ന്‍സ്റ്റയില്‍ കാണപ്പെട്ടു, ആദ്യമായി തന്റെ തന്നെ ചിത്രങ്ങള്‍ അപ്പു പോസ്റ്റ് ചെയ്തതെല്ലാം വളരെ ആവേശത്തിടെയാണ് ആരാധകര്‍ ഏറ്റെടുത്തത്, ഏകാനായി യാത്രകള്‍ ചെയ്യാനാണ് അപ്പു കൂടുതലും ഇഷ്ടപ്പടുന്നത്. യാത്രയുടെ ചിത്രങ്ങളൂം മറ്റും ഇപ്പോള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പ്രണവിനെ കുറിച്ച് ധ്യാനും ഷൈന്‍ ടോം ചാക്കോയും പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയാണ് പ്രണവിന്റെ ഏറ്റവും പുതിയ സിനിമയെന്നും അതിന്റെ ഡബ്ബിങ്ങൊക്കെ പൂര്‍ത്തിയാക്കി അടുത്ത യാത്രക്ക് പോയിരിക്കുകയാണ് പ്രണവെന്നും ധ്യാന്‍ പറയുന്നു.

Also Read:ഹണിയുടെ കാലം കഴിഞ്ഞു, ഇനി മാളവികയുടേത്, വൈറലായി താരത്തിന്റെ സാരിയണിഞ്ഞ ചിത്രം

വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് പ്രണവ് ഒരു സിനിമ ചെയ്യുന്നത്. സിനിമയുടെ ജോലികള്‍ കഴിഞ്ഞാല്‍ അവന്‍ എഴുത്തും യാത്രയുമൊക്കെയാണെന്നും ഒരു നല്ല മ്യൂസിഷന്‍ കൂടിയാണ് പ്രണവെന്നും ഇനി മാസങ്ങള്‍ കഴിഞ്ഞാണ് അവന്‍ തിരിച്ച് വരുന്നതെന്നും പ്രത്യേകരം ജീവിതമാണെന്നും ധ്യാന്‍ പറയുന്നു.

സ്വന്തമായി ജോലി ചെയ്ത് കിട്ടുന്ന പൈസക്കാണ് പ്രണവ് യാത്ര ചെയ്യുന്നത്. ഏറ്റവും കുറഞ്ഞ ബഡ്ജറ്റിലുള്ള യാത്രകളാണ് പ്രണവ് നടത്തുന്നതെന്നും മുമ്പൊരു ട്രിപ്പില്‍ അവന്‍ ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ യാത്ര ചെയ്യുകയും സാധാരണ ഹോട്ടലില്‍ താമസിക്കുകയും ചെയ്തിട്ടുണ്ടെന്നും അവന് അതൊക്കെ എക്‌സ്പീരിയന്‍സ് ചെയ്യണമെന്ന ആഗ്രഹമുണ്ടാവുമെന്നും ഷൈന്‍ പറയുന്നു.

Advertisement