Home Entertainment Celebrities

ദളപതി 69 സംവിധാനം ചെയ്യുന്നത് ആ ഹിറ്റ് സംവിധായകന്‍, വിജയിയുടെ തീരുമാനം ഇങ്ങനെ, സോഷ്യല്‍മീഡിയയില്‍ വമ്പന്‍ ചര്‍ച്ച

157

തമിഴ്‌സിനിമയിലെ സൂപ്പര്‍താരം വിജയ് കഴിഞ്ഞ ദിവസമായിരുന്നു രാഷട്രീയ പാര്‍ട്ടി പരസ്യമായി പ്രഖ്യാപിച്ചത്്. തമിഴക വെട്രി കഴകം എന്നാണ് വിജയിയുടെ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയില്‍ സജീവമാകാനാണ് വിജയിയുടെ തീരുമാനമെന്നാണ് വിവരം.

Advertisements

ദളപതി 69 പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും വിജയ് സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്. ഇതിന് ശേഷം പാര്‍ട്ടിയില്‍ സജീവമാകുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ദളപതി 69 ആരായിരിക്കും സംവിധാനം ചെയ്യുകയെന്ന കാര്യമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Also Read:മമ്മൂക്കയുമായി വഴക്ക് പതിവ്, അതിന്റെ പേരില്‍ അച്ഛന്‍ സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്, ഷോബി തിലകന്‍ പറയുന്നു

നേരത്തെ വന്ന റിപ്പോര്‍ട്ട് പ്രകാരം കാര്‍ത്തിക് സുബ്ബരാജ് സിനിമ സംവിധാനം ചെയ്യുമെന്നായിരുന്നു വിവരം. എന്നാല്‍ ട്രേഡ് അനലിസ്റ്റുകളായ സൗത്ത്വുഡിന്റെ റിപ്പോര്‍ട്ട് പ്രകാരം സംവിധായകന്‍ എച്ച് വിനോദാവും ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് വിവരം.

എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ദ ഗോട്ട് എന്ന ഒരു ചിത്രമാണ് നിലവില്‍ വിജയ് നായകനായി അണിയറയില്‍ ഒരുങ്ങുന്നത്. വിജയ് നായകനായി ഏറ്റവും ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം ലിയോ വന്‍ ഹിറ്റായിരുന്നു. ലോകേഷ് കനകരാജായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

Also Read:ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ടെന്ന് നടി പൂനം പാണ്ഡെ, മരണവാര്‍ത്ത വെറും ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയായിപ്പോയല്ലോ എന്ന് ആരാധകര്‍, രൂക്ഷവിമര്‍ശനം

തൃഷയായിരുന്നു നായിക. വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷയും വിജയിയും ഒന്നിച്ച ചിത്രമായിരുന്നു ലിയോ. വന്‍ ഹിറ്റായിരുന്നു ലിയോ. തമിഴ് ഇന്‍ഡസ്ട്രിയില്‍ പല കളക്ഷന്‍ റെക്കോര്‍ഡുകളും മറികടക്കാന്‍ ലിയോക്ക് കഴിഞ്ഞിരുന്നു.

Advertisement