ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ടെന്ന് നടി പൂനം പാണ്ഡെ, മരണവാര്‍ത്ത വെറും ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയായിപ്പോയല്ലോ എന്ന് ആരാധകര്‍, രൂക്ഷവിമര്‍ശനം

51

ബോളിവുഡ് താരവും നഗ്ന മോഡലുമായ പൂനം പാണ്ഡെ മരണപ്പെട്ടുവെന്ന രീതിയില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മാനേജര്‍ തന്നെയാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് താരം മരണപ്പെട്ടുവെന്ന് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.

Advertisements

പൂനം തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ മരണപ്പെട്ടുവെന്നും ദുഃഖകരമായ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നതില്‍ തങ്ങളും ദുഃഖിതരാണെന്നും താരത്തിന്റെ ആത്മാവിന് ആദരാഞ്ജികള്‍ നേരുന്നുവെന്നുമാണ് താരത്തിന്റെ മാനേജര്‍ അറിയിച്ചത്.

Also Read:എല്ലാവരും ഇവിടെ തന്നെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം, നിനച്ചിരിക്കാതെയുള്ള വിടവാങ്ങല്‍ നികത്താന്‍ ഒരു ജന്മം കൊണ്ടുപോലും സാധിക്കില്ല, വേദനയോടെ അച്ചു സുഗതന്‍ പറയുന്നു

പൂനത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. മരണവാര്‍ത്ത കേട്ട് ആരാധകരൊന്നടങ്കം നടുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മരിച്ച പൂനം തിരിച്ചെത്തിയിരിക്കുകയാണ്.

സോഷ്യല്‍മീഡിയയിലൂടെയാണ് പൂനം തന്റെ മരണവാര്‍ത്ത നിഷേധിച്ചുകൊണ്ട് പൂനം രംഗത്തെത്തിയിരിക്കുന്നത്. മനപ്പൂര്‍വ്വമാണ് തന്റെ മരണവാര്‍ത്ത സൃഷ്ടിച്ചതെന്നും സെര്‍വിക്കല്‍ ക്യാന്‍സറിനെ കുറിച്ച് ആളുകളില്‍ ബോധവത്കരണം നടത്താന്‍ വേണ്ടിയായിരുന്നുവെന്നും പൂനം വ്യക്തമാക്കി.

Also Read:ഇവര്‍ വീണ്ടും ഒന്നിച്ചോ? ; ഫോട്ടോയ്ക്ക് താഴെ വീണ കുറിച്ച കമന്റ് കണ്ടോ ?

നൂറുകണക്കിന് സ്ത്രീകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാതിരുന്നത് കൊണ്ടല്ലെന്നും എന്ത് ചെയ്യണമെന്ന് ധാരണയില്ലാത്തതുകൊണ്ടാണെന്നും അതുകൊണ്ടാണ് താന്‍ ഇങ്ങനെയൊരു വീഡിയോ ചെയ്തതെന്നും പൂനം പറയുന്നു.

ഈ കാന്‍സറിനെ തടയാന്‍ സാധിക്കും. ഈ രോഗം മൂലം ഇനിയൊരു ജീവനും നഷ്ടമാവില്ലെന്ന് ഉറപ്പുവരുത്താന്‍ നമുക്കത് ചെയ്യാമെന്നും പൂനം റയുന്നു. അതേസമയം പൂനത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കേവലം ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ഇനി ഇത്തരം പ്രവൃത്തികള്‍ ചെയ്യരുതെന്നും ജനങ്ങളെ മണ്ടന്മാരാക്കരുതെന്നും ആരാധകര്‍ പറയുന്നു.

Advertisement