Home Entertainment Celebrities

നാഷണല്‍ അവാര്‍ഡ് വേദിയില്‍ വെച്ച് മമ്മൂട്ടി ഒറ്റ അലര്‍ച്ചയായിരുന്നു, പ്രസിഡന്റ് വരെ പേടിച്ചുപോയി, രസകരമായ അനുഭവം തുറന്നുപറഞ്ഞ് ശ്രീനിവാസന്‍

95

മലയാള സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളാണ് മമ്മൂട്ടിയും ശ്രീനിവാസനും. ഒത്തിരി സിനിമകളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അതില്‍ പലതും വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ സഹപ്രവര്‍ത്തകനും സുഹൃത്തുമായ മമ്മൂട്ടിയെ കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Advertisements

ദേശീയ പുരസ്‌കാര ചടങ്ങളില്‍ വെച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കാര്യത്തെ കുറിച്ചായിരുന്നു ശ്രീനിവാസന്‍ സംസാരിച്ചത്. മമ്മൂട്ടിക്ക് മികച്ച് നടനുള്ള അവാര്‍ഡ് ലഭിക്കുമ്പോള്‍ ശ്രീനിവാസന്റെ സിനിമക്കും അവാര്‍ഡ് ലഭിച്ചിരുന്നു.

Also Read:ആ കഥ അന്ന് കേട്ടപ്പോള്‍ കുഴപ്പമില്ല, ഇന്ന് ഭയങ്കര പൈങ്കിളിയായി തോന്നുന്നു, കാലം കൊണ്ടുവന്ന മാറ്റങ്ങളേ, മനസ്സുതുറന്ന് ബിജു മേനോന്‍

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിനായിരുന്നു നാഷണല്‍ അവാര്‍ഡ് ലഭിച്ചത്.അവാര്‍ഡ് വേദിയില്‍ വെച്ച് അദ്ദേഹത്തെ കുറിച്ചുള്ള വിവരം തെറ്റായി പറഞ്ഞതോടെ മമ്മൂട്ടി പ്രതികരിക്കുകയായിരുന്നു. അവാര്‍ഡ് ചടങ്ങിനിടെ സംസാരിക്കുമ്പോള്‍ ഇത് രണ്ടാം തവണയാണ് മമ്മൂട്ടിക്ക് നാഷണല്‍ അവാര്‍ഡ് ലഭിക്കുന്നതെന്നായിരുന്നു അവതാരക പറഞ്ഞത്.

ഇത് കേട്ടപ്പോള്‍ അലറിക്കൊണ്ട് മമ്മൂട്ടി നോ എന്ന് പറഞ്ഞു.തനിക്ക് ഇത് മൂന്നാമത്തെ തവണയാണ് ദേശീയ പുരസ്‌കാരം ലഭിക്കുന്നതെന്ന് പറഞ്ഞ് മമ്മൂട്ടി സീറ്റില്‍ പോയിരിക്കുകയായിരുന്നുവെന്നും മമ്മൂട്ടിയുടെ അലര്‍ച്ച കേട്ട് പ്രസിഡന്റായിരുന്ന കെആര്‍ നാരായണന്‍ പേടിച്ചുപോയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Also Read:ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെ, ഇങ്ങനെ കാണാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം; കുടുംബത്തിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് അല്‍ഫോന്‍സ് പുത്രന്‍

പുരസ്‌കാരം വാങ്ങാനായി മമ്മൂട്ടി സ്റ്റേജില്‍ കയറിയപ്പോള്‍ പ്രസിഡന്റ് അദ്ദേഹത്തോട് എന്തോ സ്വകാര്യമായി പറഞ്ഞിരുന്നു. ചിലപ്പോള്‍ അലര്‍ച്ച കേട്ട് പേടിച്ചു പോയി എന്നോ മറ്റോ ആയിരിക്കണമെന്നും സോറി സാര്‍ എന്ന് മമ്മൂട്ടി പറഞ്ഞതായും തനിക്ക് തോന്നിയെന്നും ശ്രീനിവാസന്‍ പറയുന്നു.

Advertisement