Home Entertainment Celebrities

എന്തൊരു സൗന്ദര്യം, ആരാധകരുടെ മനംകവര്‍ന്ന് ട്രെഡിഷണല്‍ ലുക്കില്‍ ഹണി റോസ്, അതിസുന്ദരിയായെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

62

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഹിറ്റ് മേക്കര്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ ഹണി റോസിന് കഴിഞ്ഞു.

Advertisements

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നില്‍ക്കുകയാണ്. ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറില്‍ വഴിത്തിരിവായത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.

Also Read:രണ്ടാം വിവാഹത്തിന് ഒരുങ്ങി നടി സാമന്ത റൂത്ത് പ്രഭു, വരന്‍ ആരെന്ന് അറിയുമോ ?

മോഡേണ്‍ വേഷവും നാടന്‍ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. അതേസമയം, താരമിപ്പോള്‍ ഉദ്ഘാടന വേദികളിലാണ് നിറഞ്ഞുനില്‍ക്കുന്നത്. കേരളത്തിന് അകത്തും പുറത്തും യുഎഇയിലുമൊക്കെ ഉദ്ഘാടനങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്.

ഹണി റോസ് ഒത്തിരി ഫാഷന്‍ സെന്‍സുള്ള താരമാണ്. ഹണി റോസ് ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും വലിയ ചര്‍ച്ചയായി മാറാറുണ്ട്. അത്തരത്തില് ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ വേഷമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഒരു ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു ഹണി റോസ് തന്റെ വേഷത്തിലും മേക്കപ്പിലുമൊക്കെ മാറ്റം വരുത്തി ആരാധകരെ ഞെട്ടിച്ചത്.

Also Read:നാഷണല്‍ അവാര്‍ഡ് വേദിയില്‍ വെച്ച് മമ്മൂട്ടി ഒറ്റ അലര്‍ച്ചയായിരുന്നു, പ്രസിഡന്റ് വരെ പേടിച്ചുപോയി, രസകരമായ അനുഭവം തുറന്നുപറഞ്ഞ് ശ്രീനിവാസന്‍

പതിവില്‍ നിന്നും വ്യത്യസ്തമായി അല്‍പ്പം ട്രെഡിഷണല്‍ ലുക്കിലാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. ചുവന്ന വസ്ത്രം ധരിച്ച ഹണി റോസ് സ്വര്‍ണാഭരണങ്ങളും ധരിച്ചിട്ടുണ്ട്. ഹണിയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ വൈറലായി മാറിക്കഴിഞ്ഞു.

Advertisement