മലയാള സിനിമകള്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു തിയ്യേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്ക്. ഇപ്പോഴിതാ ആ തീരുമാനം മാറ്റി മലയാള സിനിമകളുടെ റിലീസ് ഇനിയും തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് ഫിയോക്ക്.

നിലവിലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്ന് ഫിയോക്ക് ചെയര്‍മാന്‍ ിദലീപ് അറിയിച്ചു. കൊച്ചിയില്‍ നടന്ന ഫിയോക്ക് യോഗത്തിന് ശേഷമാണ് ഇക്കാര്യം പറഞ്ഞത്. കാര്യങ്ങളെല്ലാം മുമ്പത്തെ പോലെ തന്നെ മുന്നോട്ട് പോകുമെന്നും ദിലീപ് പറഞ്ഞു.
Also Read:വീണ്ടുമൊരു ബിഗ് ബോസ് കാലം; ഇത്തവണ ഷോയില്‍ ആരെക്കെ ?
തിയ്യേറ്ററുകള്‍ അടച്ചിടുമെന്ന് പറഞ്ഞിട്ടില്ല. അടച്ചിട്ട സമരത്തിന് തയ്യാറല്ലെന്നും ദിലീപ് വ്യക്തമാക്കി. തിയ്യേറ്ററുകളില്‍ സിനിമ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞിട്ടേ ഓടിടിക്ക് നല്‍കാവൂ എന്ന വ്യവസ്ഥ നിര്‍മ്മാതാക്കളില്‍ പലരും തെറ്റിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഫിയോക്ക് സിനിമ റിലീസ് ചെയ്യില്ലെന്ന് നേരത്തെ അറിയിച്ചത്.

തിയ്യേറ്ററുകളിലിറങ്ങി ദിവസങ്ങള്‍ കൊണ്ട് മികച്ച കളക്ഷന്‍ നേടുന്ന സിനിമകള്‍ പോലും ചുരുങ്ങിയ ദിവസം കൊണ്ട് ഓടിടിയില്‍ വരുന്നത് തിയ്യറ്ററുടമകള്‍ക്ക് വന്‍ തിരിച്ചടിയാണെന്ന് ഫിയോക്ക് പറഞ്ഞിരുന്നു.
കൂടാതെ നിര്‍മ്മാതാക്കളുടെ റിലീസ് വിഹിതം 60ശതമാനത്തില്‍ നിന്നും 55 ശതമാനമായ കുറക്കണമെന്നും ഫിയോക്ക് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഫിയോക്കിന്റെ തീരുമാനത്തിനെതിരെ നിര്‍മ്മാതാക്കളും വിതരണക്കാരും രംഗത്തെത്തിയിരുന്നു.
            








