Home Entertainment Celebrities

ഇത് ശരിക്കും ഐശ്വര്യ തന്നെയാണോ, പ്രിയ നടിയുടെ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍, സത്യാവസ്ഥ

357

ലോകത്താകമാനം ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് ഐശ്വര്യ റായ്. ഇന്നും പെണ്‍കുട്ടിക്കും യുവതികള്‍ക്കുമെല്ലാം ലോക സുന്ദരിപ്പട്ടമണിഞ്ഞ താരത്തിന്റെ സൗന്ദര്യം ഒരാവേശം തന്നെയാണ്. പലരുടെയും സൗന്ദര്യ സങ്കല്‍പ്പം തന്നെ ഐശ്വര്യയാണ്.

Advertisements

ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് ഐശ്വര്യ. താരത്തെ കുറിച്ചുള്ള വാര്‍ത്തകളും വീഡിയോകളും ഫോട്ടോകളുമെല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവാറുള്ളത്.

Also Read:ആ മോഹന്‍ലാല്‍ ചിത്രം അധികം വൈകാതെ വീണ്ടും റിലീസ് ചെയ്യും, പ്രേക്ഷകര്‍ കാത്തിരിക്കൂ, നിര്‍മ്മാതാവ് പറയുന്നു

ഇപ്പോഴിതാ അത്തരത്തില്‍ ഒരു ഫോട്ടോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. പിന്നാലെ വലിയ ചര്‍ച്ചയാണ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്. പ്രായത്തിന്റെ ചുളിവുകള്‍ കാണിക്കുന്ന ഐശ്വര്യയുടെ മുഖത്തിന്റെ ചിത്രങ്ങളാണിത്.

ഐശ്വര്യയുടെ യഥാര്‍ത്ഥ മുഖമാണിതെന്ന രീതിയിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഫോട്ടോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകരൊന്നടങ്കം. ഐശ്വര്യയുടെ യഥാര്‍ത്ഥ മുഖം തന്നെയാണോ ഇതെന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്.

Also Read:ഒട്ടും ചേര്‍ച്ചയില്ലാത്ത ജോഡി, ഒന്നുകൂടെ ആലോചിച്ചിട്ട് വിവാഹത്തിലെത്തിയാല്‍ പോരെ, വരലക്ഷ്മിയെ ഉപദേശിച്ച് കമന്റുകള്‍, ചൂടന്‍ ചര്‍ച്ച

എന്നാല്‍ സത്യത്തില്‍ ഐശ്വര്യയുടെ യഥാര്‍ത്ഥ ചിത്രമല്ല ഇത്. ഒന്നോ രണ്ടോ വര്‍ഷം മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴുള്ള താരത്തിന്റെ ഫോട്ടോയുടെ എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.

Advertisement