Home Entertainment Celebrities

രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒരു ഫ്രെയ്മില്‍ ; ആരാധകര്‍ ആഘോഷമാക്കിയ ഫോട്ടോ

58

നിരവധി ആരാധകര്‍ ഉള്ള രണ്ട് നടിമാരാണ് നയന്‍താരയും മഞ്ജു വാര്യരും. ഇന്ന് കരിയറില്‍ തിളങ്ങിനില്‍ക്കുന്ന ഇരുവരും ഒരുകാലത്ത് ഒന്ന് പിടിച്ചുനില്‍ക്കാന്‍ ഏറെ പ്രയാസപ്പെട്ടു. രണ്ടുപേരുടെ വ്യക്തി ജീവിതത്തില്‍ നടന്ന ചില സംഭവങ്ങള്‍ സിനിമയെ കൂടി ബാധിച്ചു എന്ന് തന്നെ പറയാം. എന്നാല്‍ ഇതിനുശേഷം ശക്തമായ തിരിച്ചുവരമാണ് ഇരുവരും നടത്തിയത്. 

ഇപ്പോഴിതാ വനിതാ ദിനത്തില്‍ മഞ്ജു വാര്യര്‍ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നയന്‍താരയെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഫോട്ടോയാണ് മഞ്ജു വാര്യര്‍ പങ്കുവെച്ചത്. നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഒരു വണ്ടര്‍ വുമണുണ്ട്.

Advertisements

എന്റെ അടുത്ത് അങ്ങനെയൊരാളുണ്ട് എന്നാണ് ഫോട്ടോയ്‌ക്കൊപ്പം മഞ്ജു വാര്യര്‍ കുറിച്ചിരിക്കുന്നത്. പങ്കുവെച്ച് മിനുട്ടുകള്‍ക്കുള്ളില്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്.

രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒരു ഫ്രെയ്മില്‍ എന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. ഇവര്‍ ഒരുമിച്ച് സിനിമ ചെയ്തിരുന്നെങ്കിലെന്നും ആരാധകര്‍ ആഗ്രഹം പ്രകടിപ്പിച്ചു.

Advertisement