Home Entertainment Celebrities

മോഡി പറഞ്ഞ കാര്യങ്ങള്‍ ചെയ്യില്ലെന്ന കാര്യത്തില്‍ ഉത്തമ വിശ്വാസമുണ്ട്, ഇന്ത്യയെ വലിയ സാമ്പത്തിക ശക്തിയാക്കി വളര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് പറഞ്ഞ ആളാണ്, എന്നിട്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നത് കണ്ടില്ലേ, തുറന്നടിച്ച് രഞ്ജി പണിക്കര്‍

96

പരസ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്രോളി നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തനിക്ക് നരേന്ദ്ര മോഡിയില്‍ ഉത്തമ വിശ്വാസമുണ്ടെന്ന് പറഞ്ഞായിരുന്നു വീഡിയോയുടെ തുടക്കം.

Advertisements

മോഡി പ്രധാനമന്ത്രി ആവുന്നതിന് മുമ്പും അതിന് ശേഷവും പറഞ്ഞ ഒത്തിരി കാര്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയാക്കി വളര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് മോഡി പറഞ്ഞിരുന്നുവെന്നും രഞ്ജി പണിക്കര്‍ പറയുന്നു.

Also Read:നിത്യ മേനോനാണ് നായികയെന്ന് പറഞ്ഞപ്പോള്‍ അമല ഒഴിഞ്ഞുമാറി, കൂടെ അഭിനയിക്കുന്ന റോള്‍ വേണ്ടെന്ന് പറഞ്ഞു, വെളിപ്പെടുത്തലുമായി സിബി മലയില്‍

എന്നിട്ടും മോഡി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹം ജീവനൊടുക്കിയിലെന്നും മോഡി പറഞ്ഞ കാര്യങ്ങള്‍ ചെയ്യില്ലെന്ന കാര്യത്തില്‍ ഉത്തമ വിശ്വാസമുള്ളതുകൊണ്ടാണ് തനിക്ക് അദ്ദേഹത്തില്‍ വിശ്വാസമുള്ളതെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

നോട്ട് നിരോധനത്തിന് സമയത്ത് പറഞ്ഞതുപോലെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായില്ലെന്ന് മാത്രമല്ല, ലോകത്തെ സാമ്പത്തിക ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കി നില്‍ക്കുന്ന കാഴ്ചയാണ് നമ്മള്‍ പിന്നീട് കണ്ടതെന്നും മോഡി പറയുന്നു.

Also Read:വളര്‍ന്നുവരുന്ന കുഞ്ഞിന് നാണക്കേടുണ്ടാക്കാന്‍ ഓരോ കോപ്രായങ്ങള്‍, വസ്ത്രധാരണത്തിന്റെ പേരില്‍ അമല പോളിന് സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം

രഞ്ജി പണിക്കറുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ചിലര്‍ അദ്ദേഹത്തെ വിമര്‍ശിച്ചപ്പോള്‍ നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ട് കമന്റിട്ടത്.

Advertisement