Home Entertainment Celebrities

ഗോപികയോ, ചിപ്പിയോ, മീരയോ, മലയാള സീരിയലിലെ ജനപ്രിയ നടി ആര്, 2024ലെ പട്ടിക ദാ കണ്ടോളൂ

170

മലയാള സീരിയലുകള്‍ക്ക് ഇന്ന് പ്രേക്ഷകര്‍ ഏറെയാണ്. ഒരുപക്ഷേ സിനിമ കാണാനാനെത്തുന്നവരേക്കാള്‍ പ്രേക്ഷകരുണ്ടാവും സീരിയലുകള്‍ക്ക്. അതുകൊണ്ടുതന്നെ സീരിയല്‍ താരങ്ങളെയും പ്രേക്ഷകര്‍ സ്വന്തം വീട്ടിലുള്ളവരെ പോലെയാണ് കാണുന്നത്.

Advertisements

ഒരുപക്ഷേ സിനിമാനടിമാരേക്കാള്‍ പെട്ടെന്ന് സീരിയല്‍ നടിമാര്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറിയിട്ടുണ്ടാവും. സിനിമയില്‍ തിളങ്ങിയതിന് പിന്നാലെ സീരിയലിലേക്ക് ചേക്കേറിയ നടിമാരുമുണ്ട്. ഇന്ന് പല നടിമാരും അങ്ങനെയാണ് ചെയ്യുന്നത്.

Also Read:എപ്പോഴും ഹാപ്പിയായി ജീവിക്കുന്ന മനുഷ്യന്‍, ലാലേട്ടനോട് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്, തുറന്നുപറഞ്ഞ് പൃഥ്വിരാജ്

ഇപ്പോഴിതാ 2024ല്‍ ജനപ്രീതിയില്‍ മുന്നിലുള്ള സീരിയല്‍ താാരങ്ങളെ പറ്റിയുള്ള ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. ജനപ്രിയ സീരിയല്‍ താരങ്ങളുടെ ഒരു ലിസ്റ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒമ്പതുപേരാണ് പട്ടികയിലുള്ളത്.

അതില്‍ ഏഷ്യാനെറ്റിലെ മൗനരാഗം സീരിയലിലെ നായിക ഐശ്വര്യ റംസായി ഉള്‍പ്പെടുന്നു. തമിഴ്‌നാട്ടുകാരിയായ താരം കല്യാണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പത്തരമാറ്റ് സീരിയലിലെ ലക്ഷ്മി കീര്‍ത്തനയാണ് ലിസ്റ്റിലെ മറ്റൊരാള്‍.

Also Read:നിന്നെ മഴയില്‍ കാണാനാണ് എനിക്കിഷ്ടം, ശ്രീലക്ഷ്മിയുടെ പുതിയ വീഡിയോക്ക് താഴെ കമന്റുമായി രാംഗോപാല്‍ വര്‍മ

വര്‍ഷങ്ങളായി സീരിയലില്‍ സജീവമായ ശ്രീകല ശശിധരനും പട്ടികയില്‍ ഉള്‍പ്പെടുന്നു. നടി ഹരിതാ ജി നായരും, റെബേക്ക സന്തോഷും ബിന്നി സെബാസ്റ്റിയനും മീര വാസുദേവും , ഗോപിക അനിലും ചിപ്പിയുമൊക്കെയാണ് പ്രേക്ഷകരുടെ മറ്റ് ജനപ്രിയ താരങ്ങള്‍.

Advertisement