Home Entertainment Celebrities

ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു, ജാസ്മിനോട് പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍, ഒടുവില്‍ നാടകീയമായി പുറത്താക്കലും

322

ബിഗ് ബോസ് ആറ് വിജയകരമായി മുന്നോട്ട് പോവുകയാണ്. മത്സരാര്‍ത്ഥികള്‍ തമ്മില്‍ വാക്കുതര്‍ക്കവും അഭിപ്രായവ്യത്യാസവുമുണ്ടാകുന്നതുമെല്ലാം പ്രേക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.

Advertisements

വളരെ ആകാംഷ നിറഞ്ഞ പുതിയ എപ്പിസോഡിന്റെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്. മത്സരാര്‍ത്ഥികളില്‍ ഒരാളായ ജാസ്മിന്റെ നടപടിയെ ദേഷ്യത്തോടെ ചോദ്യം ചെയ്യുന്ന മോഹന്‍ലാലിനെയാണ് പ്രൊമോ വീഡിയോയില്‍ കാണാനാവുക.

Also Read:വെട്ടത്തിലേത് മാറിവിളിച്ച് കിട്ടിയ റോള്‍, എന്റെ ജീവിതത്തില്‍ ഒത്തിരി രസകരമായ നിമിഷങ്ങള്‍ ലഭിച്ചിട്ടുള്ള സിനിമ, മനസ്സുതുറന്ന് മിഥുന്‍ രമേശ്

ക്ഷുഭിതനായ മോഹന്‍ലാല്‍ ജാസ്മിന്റെ പ്രവൃത്തി ശരിയല്ലെന്നും പറയുന്നുണ്ട്. അതേസമയം, ഷോയില്‍ നിന്നും ഇന്ന് ഒരാള്‍ പുറത്തുപോകുന്നുണ്ട്. വളരെ നാടകീയമായിട്ടായിരുന്നു എവിക്ഷന്‍ നടക്കുന്നതെന്ന് വീഡിയോയില്‍ കാണാം.

ഇത്തവണത്തെ എവിക്ഷനില്‍ ജിന്റൊയും സുരേഷ് മേനോനുമടക്കമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ ഇവരില്‍ പുറത്തുപോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ചുവന്ന കൊടിയും പുറത്ത് പോകേണ്ടെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പച്ചക്കൊടിയും നല്‍കുന്നുണ്ട്.

Also Read:ലോഹിതാദാസിനെ പോലൊരു ജീനിയസ് സിനിമയിലേക്ക് വിളിക്കുമ്പോള്‍ കഥ പോലും കേള്‍ക്കാന്‍ നില്‍ക്കില്ല, അഭിനയിക്കാന്‍ പോകും, അതൊക്കെ ഒരു ഭാഗ്യമാണ്, തുറന്നുപറഞ്ഞ് പൃഥ്വിരാജ്

ചുവന്ന കൊടി റോക്കിക്ക് നല്‍കണമെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു ജാസ്മിന്‍ പറയുന്നത്. അതുകേട്ട് ക്ഷുഭിതനായ മോഹന്‍ലാല്‍ ജാസ്മിന്‍ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലെന്നും ചുവന്ന കൊടി റോക്കിക്ക് നല്‍കണമെന്നുണ്ടെങ്കില്‍ അത് കൊടുക്കൂ എന്നും പറയുന്നുണ്ട്.

Advertisement