വെട്ടത്തിലേത് മാറിവിളിച്ച് കിട്ടിയ റോള്‍, എന്റെ ജീവിതത്തില്‍ ഒത്തിരി രസകരമായ നിമിഷങ്ങള്‍ ലഭിച്ചിട്ടുള്ള സിനിമ, മനസ്സുതുറന്ന് മിഥുന്‍ രമേശ്

47

മലയാളി സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടനാണ് മിഥുന്‍ രമേശ്. സിനിമയില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റായി എത്തി പിന്നീട് നടനാവുകയായിരുന്നു താരം. ഇതിനു ശേഷമാണ് മിഥുന്‍ അവതാരകനെന്ന കരിയറിലേക്ക് എത്തിയത്.

Advertisements

ദുബായിയില്‍ റേഡിയോ ജോക്കിയായും തിളങ്ങുന്ന മിഥുന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതയാണ്. മകളും ഭാര്യയും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

Also Read:ലോഹിതാദാസിനെ പോലൊരു ജീനിയസ് സിനിമയിലേക്ക് വിളിക്കുമ്പോള്‍ കഥ പോലും കേള്‍ക്കാന്‍ നില്‍ക്കില്ല, അഭിനയിക്കാന്‍ പോകും, അതൊക്കെ ഒരു ഭാഗ്യമാണ്, തുറന്നുപറഞ്ഞ് പൃഥ്വിരാജ്

ഇപ്പോഴിതാ വെട്ടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മിഥുന്‍. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മിഥുന്‍ രമേശ് ഉള്‍പ്പെടെ വമ്പന്‍ താര നിരയാണ് അണിനിരന്നത്. ഫെലിക്‌സ് മാത്യു എന്ന കഥാപാത്രത്തെയായിരുന്നു മിഥുന്‍ അവതരിപ്പിച്ചത്.

തന്റെ ജീവിതത്തില്‍ ഒത്തിരി രസകരമായ നിമിഷങ്ങള്‍ ലഭിച്ചിട്ടുള്ള സിനിമയാണ് വെട്ടം. ആ സിനിമയില്‍ താന്‍ ചെയ്ത റോള്‍ അത് തനിക്ക് വേണ്ടി വച്ചതായിരുന്നില്ലെന്നും മാറിവിളിച്ച് കിട്ടിയ റോളായിരുന്നുവെന്നും മിഥുന്‍ രമേശ് കൂട്ടിച്ചേര്‍ത്തു.

Also Read:കലാമണ്ഡലത്തില്‍ നിന്നും അടിച്ചിറക്കുകയാണ് വേണ്ടത്, അത് ഒറിജിനല്‍ സത്യഭാമയല്ല, വെറും ഡമ്മി, വിവാദ വിഷയത്തില്‍ തുറന്നടിച്ച് മല്ലിക സുകുമാരന്‍

എല്ലാവരും ആരാധനയോടെ നോക്കിക്കാണുന്ന ഒത്തിരി നല്ല നടന്മാരുടെയും നടിമാരുടെയും കൂടെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. പ്രിയദര്‍ശനെ പോലെയൊരു മികച്ച സംവിധായകനൊപ്പം വര്‍ക്ക് ചെയ്യാനും സാധിച്ചുവെന്നും അതൊന്നും ഈസിയായ കാര്യമായിരുന്നില്ലെന്നും മിഥുന്‍ പറയുന്നു.

വെട്ടം സിനിമയെ പറ്റി പലസ്ഥലത്തും താന്‍ സംസാരിച്ചിട്ടുണ്ട്. നല്ല സിനിമയാണെന്നും ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ വന്നിട്ടുള്ള സിനിമകളിലൊന്നാണെന്നും റിപ്പീറ്റ് വാല്യു ഉള്ള പടമാണെന്നും താരം പറയുന്നു.

Advertisement