Home Entertainment Celebrities

ചാക്കോച്ചന്‍ കമന്റ് ഇട്ടാല്‍ ‘അനിയത്തിപ്രാവ്’ ഒന്നുകൂടെ കാണും എന്ന് രമേശ് പിഷാരടി, പിന്നാലെ മറുപടി പറഞ്ഞ് എത്തി കുഞ്ചാക്കോ ബോബന്‍

95

അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ അഭിനയരംഗത്തേക്ക് കടന്നത്. പിന്നാലെ നിരവധി സിനിമ ചാക്കോച്ചന് ലഭിച്ചു. അതേസമയം താരം നായകനായി അരങ്ങേറ്റം കുറിച്ചിട്ട് 27 വര്‍ഷങ്ങള്‍ പിന്നിടുന്നു.

Advertisements

അനിയത്തിപ്രാവ് എന്ന ചിത്രം 1997 ലാണ് റിലീസ് ചെയ്തത്. ഈ ചിത്രം ഇറങ്ങിയിട്ട് 27 വര്‍ഷം കഴിയുമ്പോള്‍ ഈ ദിനത്തില്‍ രമേശ് പിഷാരടി പങ്കുവെച്ച പോസ്റ്റും ഇതിന് ചാക്കോച്ചന്‍ കൊടുത്ത മറുപടിയും ആണ് ശ്രദ്ധ നേടുന്നത്.

“ചാക്കോച്ചൻ വന്നു കമന്റ്‌ ഇട്ടാൽ ‘അനിയത്തിപ്രാവ്’ ഒന്നുകൂടെ കാണും..27 Years of Aniyathipravu”, എന്നായിരുന്നു രമേഷ് പിഷാരടി പോസ്റ്റ് ചെയ്തത്. ഒപ്പം കുഞ്ചാക്കോ ബോബനെ ടാ​ഗ് ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട ചാക്കോച്ചൻ ഉടൻ മറുപടിയുമായി എത്തി. പോയി കാണൂ കാണൂ എന്നാണ് ചാക്കോച്ചൻ മറുപടി കമന്റ് ചെയ്തത്. പിന്നാലെ കമന്റുമായി സെലിബ്രിറ്റികൾ അടക്കമുള്ളവർ രം​ഗത്ത് എത്തി.

പിഷാരടി കമന്റിന് റിപ്ലെ തന്നാല്‍ കപ്പല്‍ മുതലാളി കാണാം എന്നാണ് ഒരാളുടെ കമന്റ്. ഇതിന് പോയി കാണൂ എന്ന് പിഷാരടിയും മറുപടി നല്‍കി. അനിയത്തിപ്രാവ് വന്ന് കമന്റിട്ടാല്‍ ചാക്കോച്ചനെ ഒന്നൂടെ കാണാം എന്നാണ് രാജ് കലേഷ് ഇട്ട കമന്റ്. വിജയ് യേശുദാസും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അനിയത്തിപ്രാവിന്റെ 27ാം വര്‍ഷത്തെ സന്തോഷം കുഞ്ചാക്കോ ബോബനും പങ്കുവച്ചിട്ടുണ്ട്.

 

 

Advertisement