കാറ്റേ നീ വീശരുതിപ്പോള്‍ ഇന്നും മലയാളികള്‍ നെഞ്ചിലേറ്റുന്ന പാട്ട്, എന്റെ ലൈഫ് തന്നെ മാറ്റി, ട്രോളുകളും വന്നു, തന്റെ പ്രിയപ്പെട്ട പാട്ടിനെ കുറിച്ച് ചിപ്പി പറയുന്നു

28

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസിന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ പാഥേയം ക്ലാസ്സിഹിറ്റ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിര താരമാണ് ചിപ്പി. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായും സഹനടിയായും ഒക്കെ തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്.

Advertisements

നിര്‍മ്മാതാവായ രഞ്ജിത്തുമായുള്ള വിവാഹം ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നിന്ന ചിപ്പി ഇപ്പോള്‍ സാന്ത്വനം സീരിയലിലെ ദേവി എന്ന കഥാപാത്രമായി പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ്. ചിപ്പിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രഞ്ജിത്ത് കൂടി പങ്കാളിയായി നിര്‍മ്മിച്ച സീരിയലാണിത്.

Also Read;ഒരു മകളെ നഷ്ടപ്പെട്ട വേദനയിലായിരുന്ന പക്രു ഇന്ന് രണ്ട് പൊന്നോമനകളുടെ അച്ഛന്‍, ഒരുമാസം തികയ്ക്കില്ലെന്ന് പറഞ്ഞവരുടെ മുന്നില്‍ 18 വര്‍ഷം ഒന്നിച്ച് ജീവിച്ച് കാണിച്ച് ഗായത്രിയും പക്രുവും

സീരിയല്‍ വന്‍ ഹിറ്റായിരുന്നു. അടുത്തിടെയായിരുന്നു അവസാനിച്ചത്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ചിപ്പി കാറ്റു വന്നുവിളിച്ചപ്പോള്‍ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ കാറ്റേ നീ വീശരുതിപ്പോള്‍ എന്ന ഹിറ്റ് ഗാനത്തെ കുറിച്ച് ചിപ്പി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ആ പാട്ട് 2000ത്തിലായിരുന്നു ഇറങ്ങിയത്. ഇപ്പോള്‍ 24 വര്‍ഷമായി എന്നും ആ പാട്ട് ഇന്നും തനിക്ക് കേള്‍ക്കുമ്പോള്‍ അത്ഭുതമാണെന്നും അത്രത്തോളം ഹിറ്റായി മാറുമെന്ന് കരുതിയിരുന്നില്ലെന്നും എല്ലാകാലവും ആളുകള്‍ ഓര്‍ക്കുന്ന പാട്ടായിരിക്കുമെന്ന് കരുതിയില്ലെന്നും ചിപ്പി പറയുന്നു.

Also Read;അവര്‍ ചെയ്തത് തെറ്റാണ് ; നിലപാട് അറിയിച്ച് ഫഹദ് ഫാസില്‍

ഡയറക്ടര്‍ ശശി പറവൂര്‍ അങ്കില്‍ വീട്ടില്‍ വന്ന് സംസാരിച്ചതുകൊണ്ടാണ് താന്‍ ആ സിനിമ ചെയ്യാമെന്നേറ്റത്. അദ്ദേഹം തനിക്ക് പാട്ടിന്റെ കാസറ്റ് തന്നിരുന്നുവെന്നും കേട്ടുനോക്കാന്‍ പറഞ്ഞുവെന്നും കേട്ടപ്പോള്‍ തനിക്കും ഒത്തിരി ഇഷ്ടപ്പെട്ടുവെന്നും തന്റെ ലൈഫ് തന്നെ പാട്ടോടെ മാറിയെന്നും ചിപ്പി പറയുന്നു.

പലരും ഇന്നും തനിക്ക് പാട്ട് അയച്ചുതരാറുണ്ട്. സോഷ്യല്‍മീഡിയയില്‍ സ്‌റ്റോറിയൊക്കെ ആക്കാറുണ്ടെന്നും പലരും അതിനെ ട്രോളാക്കിയിട്ടുണ്ടെന്നും മഴയും വെള്ളപ്പൊക്കവുമൊക്കെ വന്നപ്പോഴായിരുന്നു പലരും ട്രോളാക്കി മാറ്റിയതെന്നും ചിപ്പി പറയുന്നു.

Advertisement