Home Entertainment Celebrities

ആ ദിനം ഇന്നാണ്; തന്റെ രാജകുമാരിയ്ക്ക് ആശംസ നേര്‍ന്ന് മോഹന്‍ലാല്‍

207

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മലയാളത്തിന്റെ താര രാജാവ് നടന്‍ മോഹന്‍ലാലിന്റെ സിനിമാ വിശേഷങ്ങളും കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. ഭാര്യ സുചിത്രയുടേയും മകന്‍ പ്രണവിന്റേയും മകള്‍ വിസ്മയയുടേയുമൊക്കെ പുതിയ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുക്കാറുണ്ട് .

Advertisements

ഇന്നാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ പിറന്നാള്‍. ഇപ്പോഴിതാ മകള്‍ക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

‘എന്റെ രാജകുമാരിയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു. എപ്പോഴും നീ സ്നേഹവും സന്തോഷവും കൊണ്ട് അനുഗ്രഹിക്കപ്പെട്ടവളാവട്ടെ. സ്നേഹത്തോടെ അച്ഛന്‍’ എന്ന് പറഞ്ഞാണ് മകളുടെ ഫോട്ടോയ്ക്കൊപ്പം മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചത്. അത് ഒരു പഴയ ഫോട്ടോ ആണ്. എന്നാല്‍ വിസ്മയയുടെ പേജില്‍ ഒരു പുതിയ ചിത്രമുണ്ട്.

പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് വിസ്മയ തന്റെ പുതിയ ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. ‘സൂര്യന് ചുറ്റും മറ്റൊരു പരിക്രമണം കൂടെ’ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. ചിത്രത്തില്‍ പാതി മുഖം മറച്ചുവച്ചിരിയ്ക്കുന്നു. അതി സുന്ദരിയാണ്, മറച്ചുവച്ച ആ ബാക്കി മുഖം കൂടെ കാണിച്ചുകൂടെ എന്ന് ചോദിച്ചാണ് ഫാന്‍സ് പേജുകള്‍ ഫോട്ടോ ഏറ്റെടുത്തിരിയ്ക്കുന്നത്.

 അതേസമയം, വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ പുസ്തകമെഴുത്തൊക്കെയായി തിരക്കിലാണ്. പുസ്തകങ്ങളിലും വരകളിലും എഴുത്തിലും യാത്രകളിലുമൊക്കെയാണ് വിസ്മയ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തന്റെ എഴുത്തും കുത്തും വരയും എല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. വേറിട്ട രീതിയിലുള്ള വരകള്‍ പ്രേക്ഷക ശ്രദ്ധ നേടാറുള്ള താരപുത്രിയാണ് വിസ്മയ.

Advertisement