Home Entertainment Celebrities

കൊച്ചുമകള്‍ക്കൊപ്പം ചിരിച്ചും കളിച്ചും മമ്മൂക്ക, വൈറലായി കുഞ്ഞുമറിയത്തിന്റെ വീഡിയോ

120

രണ്ട്ദിവസം മുമ്പായിരുന്നു നടന്‍ കുഞ്ചന്റെ മകള്‍ സ്വാതിയുടെ വിവാഹം നടന്നത്. കുഞ്ചന്റെ മകള്‍ എന്നതിലുപരിയായി പ്രശസ്ത ഫാഷന്‍ സ്‌റ്റൈലിസ്റ്റ് കൂടിയാണ് സ്വാതി. അഭിനന്ദാണ് സ്വാതിയുടെ വരന്‍. കുഞ്ചന് മൂന്നുമക്കളാണ്.

Advertisements

ഇതില്‍ ഇളയവളാണ് സ്വാതി. എറണാകുളത്തുവെച്ച് നടന്ന വിവാഹത്തില്‍ മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടി കുടുംബസമേതമായിരുന്നു പങ്കെടുക്കാനെത്തിയത്.

Also Read:അന്ന് രാജുവേട്ടന്‍ ചെയ്ത ആ വേഷം ഇന്നൊരു യൂത്ത് സ്റ്റാറിനും ചെയ്യാനാവില്ല, 24കാരന് ഇങ്ങനെയൊക്കെ ചെയ്യാനാവുമോ എന്ന് ചിന്തിച്ചുപോയിട്ടുണ്ട്, ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു

ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാലും മകള്‍ മറിയവുമെല്ലാം മമ്മൂക്കയ്ക്കും ഭാര്യക്കുമൊപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ കൊച്ചുമകളുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. മമ്മൂട്ടിയുടെ കൈയ്യില്‍ തൂങ്ങി നടക്കുകയായിരുന്നു മറിയം.

ദുല്‍ഖറിനും അമാലിനുമൊപ്പം ഇരിക്കാതെ മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനൊപ്പമായിരുന്നു മറിയം ഇരുന്നത്. കൊച്ചുമകളുടെ കൈ പിടിച്ചാണ് മമ്മൂക്ക കുഞ്ചന്റെ മകളെയും ഭര്‍ത്താവിനെയും അനുഗ്രഹിക്കാന്‍ വിവാഹവേദിയിലേക്ക് എത്തിയത്.

Also Read:കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും അന്ന് മഞ്ജു അങ്ങനെ ചെയ്തതില്‍ വിഷമം തോന്നി; ഉര്‍വശി പറയുന്നു

ഇതിന്റെ വീഡിയോയെല്ലാം വൈറലായിരുന്നു. കുഞ്ചന്‍ മമ്മൂട്ടിയുടെ പഴയ അയല്‍വാസി കൂടിയാണ് ഇരുവരും തമ്മില്‍ അടുത്ത സൗഹൃദത്തിലുമാണ്. മമ്മൂട്ടിയുടെ മകള്‍ സുറുമിയും ഭര്‍ത്താവും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

Advertisement