Home Entertainment Celebrities

ടര്‍ബോ; ഒരു കോടി രൂപയുടെ ടിക്കറ്റുകള്‍ വിറ്റ് , വരവ് അറിയിച്ച് ജോസേട്ടന്‍

120

നടന്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ടര്‍ബോ റിലീസ് ചെയ്യാന്‍ വേണ്ടി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. സിനിമയുടെ പുറത്തുവന്ന പോസ്റ്ററും മറ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷമാണ് മമ്മൂട്ടി ഇങ്ങനെ ഒരു ആക്ഷന്‍ കോമഡി ചിത്രത്തില്‍ വീണ്ടും അഭിനയിച്ചത്. 

ഇപ്പോഴിതാ സിനിമയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ബുക്കിംഗ് ആരംഭിച്ച് നിമിഷനേരം കൊണ്ട് ഒരു കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്.

Advertisements

ടര്‍ബോ റിലീസിനായി ഇനിയും ഒരാഴ്ച ബാക്കിയുള്ളപ്പോഴാണ് ഈ റെക്കോര്‍ഡ് വില്‍പ്പന നടക്കുന്നത്. യുകെയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടാണ് ടര്‍ബോയുടെ തേരോട്ടം.

ജര്‍മനിയില്‍ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടര്‍ബോ മാറിയിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കേരളത്തില്‍ തീയേറ്റര്‍ ചാര്‍ട്ടിങ് നടക്കുകയാണ്. 300ലധികം തീയറ്ററുകളില്‍ കേരളത്തില്‍ ടര്‍ബോ റിലീസ് ചെയ്യും. 2 മണിക്കൂര്‍ 35 മിനിറ്റാണ് ടര്‍ബോയുടെ ദൈര്‍ഘ്യം.

 

Advertisement