Home India

ക്ലാസ് മുറിയില്‍ അധ്യാപകന്‍റെയും അധ്യാപികയുടെയും ചുംബനലീല

40

ക്ലാസ് മുറിയില്‍ അധ്യാപകന്‍റെയും അധ്യാപികയുടെയും ചുംബനലീല, ഗുജറാത്തിലെ ദാഹോഡ് ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിന്‍റെ ക്ലാസ് റൂമില്‍ അധ്യാപകന്‍റെയും അധ്യാപികയുടെയും ചുംബനലീല.

Advertisements

അധ്യാപകരുടെ ചുംബനകേളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ സംഭവത്തേക്കുറിച്ച്‌ അന്വേഷിക്കാന്‍ ജില്ലാ എഡ്യൂക്കേഷണല്‍ ഓഫീസര്‍ ഉത്തരവിട്ടു.

സഞ്ജേലി താലൂക്കില്‍ നിന്നുള്ള അനവധി ആളുകള്‍ സംഭവത്തേക്കുറിച്ച്‌ പരാതിയുമായി എത്തിയിട്ടുണ്ട്. നാട്ടുകാര്‍ പരാതിക്കൊപ്പം, അധ്യാപകര്‍ ചുംബിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും ഡി പി ഇ ഒയ്ക്ക് നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളിലും വാട്ട്‌സ് ആപ്പിലും ഈ വീഡിയോ വൈറലായിരുന്നു.

അധ്യാപകന്‍റെയും അധ്യാപികയുടെയും പേരുകള്‍ നാട്ടുകാര്‍ കൈമാറിയിട്ടുണ്ടെന്നും എന്നാല്‍ വീഡിയോ ദൃശ്യങ്ങളില്‍ ഇരുവരുടെയും മുഖം വ്യക്തമല്ലെന്നും ഡിപിഇഒ എന്‍ ജി വ്യാസ് അറിയിച്ചു. രഹസ്യമായി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

സംഭവത്തേക്കുറിച്ച്‌ അന്വേഷിച്ച്‌ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Advertisement