ചാവക്കാട്: ജയ്പ്പൂരിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ കേരളത്തിന് വേണ്ടി സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി ഏഷ്യന്‍ മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി ചാവക്കാട് സ്വദേശി ഷഹ്നാവാസ് ഖലീമുള്ള.
ചാവക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൈൻസ് അക്കാഡമിയുടെ മാനേജിങ് ഡിറക്ടറും, അദ്ധ്യാപകനും കൂടി
ആയി പ്രവർത്തിച്ചു വരുന്ന ഷഹ്നാവാസ് ഖലീമുള്ള 110 മീറ്റര്‍ ഹാർഡിൽസിൽ ആണ് സ്വര്‍ണം കരസ്ഥമാക്കിയത്. കൂടാതെ  400 മീറ്റര്‍ ഹാർഡിൽസിൽ വെള്ളിയും  നേടിയെടുത്തു.
Advertisements
  
ഇതോടെ ഈ ചാവക്കാട് സ്വദേശിക്ക് മലേഷ്യയിൽ ഈ വർഷം അവസാനം നടക്കുന്ന ഏഷ്യൻ മീറ്റിൽ പങ്കെടുക്കാൻ യോഗ്യതലഭിക്കുകയായിരുന്നു.
Advertisement 
  
        
            








