Home Entertainment

ഇതാണ് ഉണ്ടയിലെ മണിസാർ: കിടിലൻ ഐറ്റം ഷെയർ ചെയ്ത് മമ്മൂക്ക

42

മെഗാസ്റ്റാർ മമ്മൂട്ടി പ്രേക്ഷകർ അൽപം അക്ഷമയോടുകൂടിത്തന്നെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ട. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം പേര് പ്രഖ്യാപിച്ചത് മുതൽ തന്നെ പ്രേക്ഷകമനസിൽ ഇടം നേടിക്കഴിഞ്ഞു.

ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇപ്പോൾ പുറത്തു വിട്ടുകൊണ്ടിരിക്കുന്ന ക്യാരക്ടർ പോസ്റ്ററുകളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

Advertisements

എട്ട് ക്യാരക്ടർ പോസ്റ്ററുകൾക്ക് ശേഷമാണ് ഒൻപതാമത്തെ പോസ്റ്ററായി മമ്മൂട്ടിയുടെ ലുക്ക് പുറത്തു വിട്ടിരിക്കുന്നത്.

ഇൻപെക്ടർ മണിസാർ എന്ന് സഹപ്രവർത്തകർ വിളിക്കുന്ന സബ് ഇൻസ്പെക്ടർ മണികണ്ഠൻ സിപി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

വിഷു ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തിയത്. പിന്നാലെ പൊലീസ് വേഷത്തിൽ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകളും പുറത്തെത്തിത്തുടങ്ങി.

പൊലീസ് യൂണിഫോമിൽ തന്നെയാണ് മമ്മൂട്ടിയുടെ പുറത്തുവന്ന ഫസ്റ്റ് ലുക്കും. ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ഉണ്ട.

അനുരാഗ കരിക്കിൻ വെള്ളം’ ഒരുക്കിയ ഖാലിദ് റഹ്മാൻ ആണ് സംവിധാനം. ഹർഷാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയർ, അർജുൻ അശോകൻ, ലുക്മാൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement