Home India

നിരന്തരം യുവതി ലൈംഗിക ബന്ധത്തന് നിര്‍ബന്ധിക്കുന്നു, സഹിക്കവയ്യാതെ യുവാവ് ജീവനൊടുക്കി

55

മുംബൈ: തന്നെ നിരന്തരമായി ലൈംഗിക ബന്ധത്തന് നിർബന്ധിക്കുന്ന സ്ത്രീയുടെ ശല്യം സഹിക്കവയ്യാതെ യുവാവ് ജീവനൊടുക്കി.

മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ ആശുപത്രി ജീവനക്കാരനായ സച്ചിൻ മിത്കാരിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

Advertisements

ആശുപത്രിയിൽ തനിക്കൊപ്പം ജോലി ചെയ്യുന്ന സ്ത്രീ തന്നെ നിരന്തരം ലൈംഗിക ബന്ധത്തിന് നിർബന്ധിക്കാറുണ്ടെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് ഇയാളുടെ മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ചിട്ടുണ്ട്.

തനിക്കൊപ്പം കിടക്കപങ്കിട്ടില്ലെങ്കിൽ പീഡന പരാതി നൽകുമെന്ന് യുവതി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. തനിക്ക് കുടുംബവും കുട്ടികളുമുള്ളതും യുവതിക്ക് അറിയാം.

എന്നാൽ ഇതൊന്നും വകവയ്ക്കാതെ. യുവതി ശല്യം തുടർന്നു. ഒടുവിൽ സഹികെട്ടാണ് താൻ ഇങ്ങനെയൊരു രീതി തിരഞ്ഞെടുത്തതെന്നും സച്ചിൻ തന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

സംഭവത്തിൽ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി

Advertisement