Home Entertainment

ഗർഭിണിയാണ്, അമ്മയാകാൻ പോകുന്നു: വാർത്തകൾക്ക് പ്രതികരണവുമായി അനുസിത്താര

239

തനിക്കെതിരേ പ്രചരിച്ച വ്യാജവാർത്തയെ പൊളിച്ചടുക്കി നടി അനുസിത്താര. തനിക്കെതിരേ പ്രചരിക്കുന്ന വ്യാജവാർത്തയുടെ സത്യാവസ്ഥ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വെളിപ്പെടുത്തിയത്.

അനു സിത്താര അമ്മയാകാൻ പോകുന്നു എന്ന തരത്തിൽ പ്രചരിപ്പിച്ച വാർത്ത വ്യാജമാണെന്ന് താരം വ്യക്തമാക്കി. തന്റെ ഔദ്യോഗിക പേജിലൂടെയാണ് താരം വ്യാജവാർത്തയെ തള്ളിയത്.

Advertisements

വാർത്തയുടെ സ്‌ക്രീൻഷോട്ടും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. വിവാഹത്തിനു ശേഷം സിനിമയിലെത്തി മലയാളത്തിലെ മുൻനിര നായികമാരിൽ പേരെടുത്ത താരമാണ് അനു സിത്താര.

സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരം തനിക്കെതിരെ വരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്യാറുണ്ട്.

തന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നേരിട്ടു പങ്കുവയ്ക്കാനും താരം ശ്രമിക്കാറുണ്ട്. അതിനിടെയാണ്, താരം ഗർഭിണിയാണെന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്.

ഇത് വ്യാജമാണെന്ന് അനു സിത്താര തന്നെ വ്യക്തമാക്കിയതോടെ വാർത്ത പ്രചരിപ്പിച്ചവരുടെ കള്ളി പൊളിയുകയും ചെയ്തു.

Advertisement