Home Entertainment

വേണ്ടതെല്ലാം മറച്ചിട്ടുണ്ട്, മുലകൾ സ്വാഭാവികമാണ്, അത് തനിക്ക് മുറിച്ച് കളയാൻ പറ്റല്ല: സദാചാരക്കാർക്കെതിരെ നടി ദൃശ്യ

587

സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ പ്രത്യേകിച്ചും നടിമാർ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ പലപ്പോഴും വസ്ത്രത്തെക്കുറിച്ചും പോസിനെക്കുറിച്ചും മോശം കമൻറുണ്ടാകാറുണ്ട്.

Advertisements

ചിലർ അതിന് തക്ക മറുപടി നൽകി മോശം കമൻറ് ഇട്ടവരുടെ വായടിപ്പിക്കും. ചിലരെങ്കിലും ചിത്രവും ഡിലീറ്റ് ചെയ്ത് സൈബർ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കും.

ഏറ്റവും ഒടുവിലായി ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാള സിനിമയിലെത്തിയ നടി ദൃശ്യ രഘുനാഥ് പങ്കുവെച്ച ചിത്രത്തിന് താഴെ സദാചാരം പഠിപ്പിക്കാനെത്തിയിരിക്കുകയാണ് ഒരു കൂട്ടം ആൾക്കാർ.

എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത് എന്ന ചോദ്യവുമായെത്തിയ ആൾക്ക് വായടപ്പിക്കുന്ന മറുപടിയാണ് ദൃശ്യ നൽകിയത്.

വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. മുലകൾ സ്വാഭാവികമാണ്. അത് തനിക്ക് മുറിച്ച് കളയാൻ പറ്റില്ലെന്നുമായിരുന്നു ദൃശ്യയുടെ മറുപടി. ദൃശ്യയുടെ മറുപടിയെ അഭിനന്ദിച്ചും നിരവധി പേർ കമൻറ് ചെയ്തിട്ടുണ്ട്.

Advertisement