Home Entertainment

മകളുടെ പിടിഎ മീറ്റിങ്ങിനെത്തിയവരെ ആടി സെയിലെന്ന് പറഞ്ഞ് ഓടിച്ച് പൃഥ്വി, ട്രോളി കൊന്ന് സോഷ്യൽമീഡിയ, ട്രോളന്മാരെ അഭിനന്ദിച്ച് സുപ്രിയ

45

സൂപ്പർതാരവും താരവും സൂപ്പർ സംവിധായകനുമായ പൃഥ്വിരാജും ഭാര്യ സുപ്രിയയും തങ്ങളുമായി ബന്ധപ്പെട്ട് വരുന്ന രസകരമായ ട്രോളുകൾ ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമൊക്കെ പങ്കുവയ്ക്കുന്നവരാണ്.

അത്തരത്തിൽ സുപ്രിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു ട്രോൾ സോഷ്യൽ മീഡിയയിലിപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് അഭിനയിച്ച ഒരു പരസ്യമാണ് ട്രോളന്മാർ വിഷയമാക്കിയിരിക്കുന്നത്. ആടിസെയിലുമായി ബന്ധപ്പെട്ടുള്ളതാണ് ട്രോൾ.

Advertisements

മകൾ അലംകൃതയുടെ പിടിഎ മീറ്റിംഗ് കുളമാക്കിയ പൃഥ്വിയും, ഇതുകേട്ട് തലയിൽ കൈവച്ചിരിക്കുന്ന ഭാര്യ സുപ്രിയയുമാണ് ട്രോളിലെ കഥാപാത്രങ്ങൾ. പിടിഎ മീറ്റിംഗ് തുടങ്ങുന്നതിന് മുമ്ബ് ആടിസെയിൽ തുടങ്ങിയെന്ന് പറഞ്ഞ് അച്ഛൻ എല്ലാവരെയും പറഞ്ഞ് വിട്ടെന്ന് മകൾ പറയുകയും, ഇതുകേട്ട് സുപ്രിയ തലയിൽ കൈവച്ചിരിക്കുന്നതുമാണ് ട്രോൾ. ട്രോൾ ഇഷ്ടമായ സുപ്രിയ ടോളന്മാരെ അഭിനന്ദിക്കാനും മറന്നില്ല. മകളുടെ പിടിഎ മീറ്റിംഗ് പൊളിച്ച പൃഥ്വിയും അത് കണ്ട് തലയില്‍ കൈവയ്ക്കുന്ന സുപ്രിയയുമാണ് ട്രോളിലെ കഥാപാത്രങ്ങള്‍. മകളുടെ പിടിഎ മീറ്റിംഗ് ഇത്ര വേഗത്തില്‍ കഴിഞ്ഞോ എന്ന് ചോദിക്കുന്ന സുപ്രിയ മറുപടി കേട്ട് തലയില്‍ കൈവയ്ക്കുകയാണ്.

മീറ്റിംഗ് തുടങ്ങിയപ്പോഴേക്കും അച്ഛന്‍ വന്ന് എല്ലാവരെയും ആടി സെയിലിന് പറഞ്ഞയച്ചെന്ന മറുപടിയാണ് ട്രോളന്‍മാരുടെ ഭാവനയില്‍ വിരിഞ്ഞത്. ട്രോള്‍ ഇഷ്ടപ്പെട്ട സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ അത് പങ്കുവയ്ക്കുകയും ചെയ്തു. ഒപ്പം ട്രോളന്‍മാര്‍ക്ക് ആശംസ നേരുകയും ചെയ്തു.

Advertisement