ഓപ്പോയെ പറഞ്ഞുവിട്ടു, ടീം ഇന്ത്യയുടെ ഇടനെഞ്ചിൽ ഇനി മലയാളികളുടെ സ്വന്തം ബൈജൂസ് ആപ്പ്

18

സെമിയിൽ തോറ്റു പുറത്തായ ലോകകപ്പിനു പിന്നാലെ വിൻഡീസ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ ജഴ്‌സിയിൽ മാറ്റം. ഈ സെപ്തംബർ മുതൽ ടീം ഇന്ത്യയുടെ ജഴ്‌സി സ്‌പോൺസർമാർ മാറുന്നു. ചൈനീസ് മൊബൈൽ കമ്പനിയായ ഓപ്പോ ആണ് നിലവിൽ ടീം ഇന്ത്യയുടെ ജഴ്‌സിയിലുള്ളത്.

ഇതിനു പകരം ഇനി മലയാളികളുടെ സ്വന്തം ബൈജൂസ് ആപ്പായിരിക്കും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ നെഞ്ചത്തുണ്ടാവുക. ബെംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈജൂസ് ആപ്പിന് മലയാളിയായ ബൈജു രവീന്ദ്രൻ ആണ് തുടക്കമിട്ടത്.

Advertisements

സ്‌പോൺസർഷിപ്പ് കരാറിൽ നിന്ന് ഓപ്പോ പിൻമാറുന്നുവെന്ന് ടൈസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്യുന്നത്. വെസ്റ്റ് ഇൻഡീസ് സീരീസ് വരെ ഓപ്പോയുടെ കരാർ തുടരും. ഇതിന് ശേഷമായിരിക്കും ബൈജൂസ് ടീം ഇന്ത്യയുടെ ജഴ്‌സിയിൽ സ്ഥാനം പിടിക്കുക.

രണ്ടാഴ്ച മുമ്പാണ് ഇരുവരും പുതിയ കരാറിലെത്തുന്നതെന്നാണ് സൂചന. സെപ്റ്റംബറിൽ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കുമ്‌ബോൾ ബൈജൂസ് ആപ്പായിരിക്കും ടീമിനെ സ്‌പോൺസർ ചെയ്യുക. 2022 മാർച്ച് 31 വരെയായിരിക്കും കരാർ. അതായത് വരുന്ന ട്വൻറി20 ലോകകപ്പിൽ ബൈജൂസ് ആപ്പായിരിക്കും ഇന്ത്യയുടെ ഇടനെഞ്ചിലുണ്ടാവുക.

Advertisement