Home Entertainment

പൊറിഞ്ചു മറിയം ജോസിന്റെ വിജയത്തിന് പിന്നാലെ മമ്മൂട്ടി ചിത്രവുമായി ജോഷി

26

ജോജു ജോർജും ചെമ്പൻ വിനോദും നൈല ഉഷയും പ്രധാന വേഷത്തിലെത്തിയ പൊറിഞ്ചു മറിയം ജോസിന്റെ വലിയ വിജയത്തിന് ശേഷം ജോഷിയുടെ അടുത്ത സിനിമ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടി ഉണ്ടാവുമെന്നാണ് ഇപ്പോൾ അറിയുന്നത്.

ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് സിനിമയുമായി ചർച്ചകൾ നടത്തിയെന്നും അന്തിമഘട്ടത്തിലേക്ക് എത്തുകയാണെന്നുമാണ് റിപ്പോർട്ടുകൾ.തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയുടെ തിരകഥാകൃത്ത് സജീവ് പാഴൂരുമായി ഒരു സിനിമയും ജോഷിയുടെ മനസ്സിൽ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Advertisements

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്.തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നുമാണ്.അജയ് ഡേവിഡ് കാച്ചപ്പിള്ളി ചലിപ്പിക്കുന്ന ഈ ചിത്രത്തിന് ക്യാമറ സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയാണ്. ചാന്ദ് വി ക്രീയേഷന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച് കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചത്.

Advertisement