കൂടത്തായി സിനിമയാക്കാൻ നടക്കുന്നവരെ കാണുമ്പോൾ ലജ്ജ തോന്നുന്നു; മോഹൻലാലും ആന്റണി പെരുമ്പാവുരും അടക്കമുള്ളവർക്ക് എതിരെ അഭിഭാഷകൻ

19

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലക്കേസ് സിനിമയാക്കാൻ നടക്കുന്ന നിർമാതാക്കൾക്കെതിരെ വിമർശനവുമായി അഭിഭാഷകൻ ശ്രീജിത്ത് പെരുമന. പരിഷ്‌കൃത സമൂഹം പക്വതയോടെയും , സാമൂഹികമായ അച്ചടക്കത്തോടെയും കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇതെന്നും ആ സാഹചര്യത്തിൽ മസാല കഥകൾ ഉണ്ടാക്കി സിനിമാ പോസ്റ്ററുകൾ വരെ ഇറക്കുന്നവരെ കാണുമ്‌ബോൾ ലജ്ജ തോന്നുവെന്നും ശ്രീജിത്ത് പറയുന്നു.

കൂടത്തായി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് മലയാളത്തിൽ രണ്ട് സിനിമകൾ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിമർശനക്കുറിപ്പുമായി ശ്രീജിത്ത് രംഗത്തുവന്നത്.

Advertisements

ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് ഇങ്ങനെ

കലക്കവെള്ളത്തിൽ കൂടത്തായി കലക്കി മീൻ പിടിക്കുന്നവരോടാണ്. കൊലപാതകമെന്ന് സംശയിക്കത്തക്ക സാഹചര്യത്തിൽ ആറോളം മനുഷ്യജീവനുകൾ നഷ്ടമായിരിക്കുന്നു. ഭർത്താവിനെയും, ഭർതൃ പിതാവിനെയും, മാതാവിനെയും സഹോദരങ്ങളെയും തുടങ്ങി പിഞ്ച് കുഞ്ഞുങ്ങളെപ്പോലും ക്രൂരമായി കൊന്ന സ്ഥാനത്ത് സംശയിക്കപ്പെടുന്നത് അപൂർവമായി ഒരു സ്ത്രീ.

രണ്ട് പതിറ്റാണ്ടുകളോളം പഴക്കമുള്ള കേസിൽ തെളിവുകൾ കണ്ടെത്താനും അവയെ തമ്മിൽ ബന്ധിപ്പിക്കുവാനും അന്വേഷണ ഏജൻസികൾ നെട്ടോട്ടമോടുന്ന സാഹചര്യം. അച്ഛനെക്കൊന്നത് അമ്മയാണെന്ന വാർത്തകൾ കേട്ട് പകച്ചു നിൽക്കുന്ന മക്കൾ …

അമ്മയെയും, സഹോദരിയെയും കൊന്നത് രണ്ടാനമ്മയാണെന്നു കേട്ട് പകച്ചു നിൽക്കുന്ന കുഞ്ഞുങ്ങൾ. അച്ഛനെയും അമ്മയെയും കൊന്നത് സഹോദരന്റെ ഭാര്യയാണെന്ന് വാർത്തകൾ കേട്ട് തളർന്നുപോകുന്ന മനുഷ്യർ. സമാനമായ സാഹചര്യങ്ങളിൽ മരണപ്പെട്ടുവെന്ന് സംശയിക്കുന്നവരെല്ലാം പരാതിയുമായി വരുന്ന സാഹചര്യം…

ഒരുപാട് ജീവനുകളും -ജീവിതങ്ങളും ഒന്ന് പൊട്ടിക്കരയാൻ പോലുമാകാത്തവിധം അക്ഷരാർത്ഥത്തിൽ ചോദ്യചിഹ്നങ്ങളായി ചിതറിത്തെറിച്ചു നിൽക്കുകയാണ്. അങ്ങനെ, അപൂർവങ്ങളിൽ അപൂർവമായ ഒരു സാഹചര്യത്തിലൂടെയാണ് കൂടത്തായി സംഭവങ്ങൾ കടന്നുപോകുന്നത്. ഒരു പരിഷ്‌കൃത സമൂഹം ഏറ്റവും പക്വതയോടെയും , സാമൂഹികമായ അച്ചടക്കത്തോടെയും ഈ വിഷയം കൈകാര്യം ചെയ്യേണ്ട പ്രധാനപ്പെട്ട സമയം.

പക്ഷേ ദൗർഭാഗ്യവശാൽ നടക്കുന്നതെന്നതാണ്… ‘ഞശഴവ േഠീ എമശൃ ഠൃശമഹ ‘ ‘ജൃലൗൊുശേീി ീള കിിീരലിരല’ എന്നീ അടിസ്ഥാന നിയമ തത്വങ്ങൾ പോലും നിഷേധിച്ച് പൊടിപ്പും തൊങ്ങലും, ഇക്കിളി മസാല കഥകളും വച്ച് സിനിമ പോസ്റ്ററുകൾവരെ ഇറക്കുന്ന തിരക്കിലാണ് അഭിനവ മലയാളികൾ എന്നതിൽ ലജ്ജ തോന്നുന്നു.

കേസിലെ ദുരൂഹതകൾ ഓരോ നിമിഷം കൂടിവരികയും, ബൃഹത്തായ അന്വേഷണത്തിനുത്തരവിടുകയും ചെയ്യുമ്‌ബോൾ സമാന്തരമായി കൂടത്തായി മാർക്കറ്റിങ് നടത്തുന്ന നന്മ മരങ്ങളോട് പറയട്ടെ, നിങ്ങളാ കുടുംബത്തിലെ പിഞ്ചു മക്കളുടെ കാര്യമെങ്കിലും ഒരു നിമിഷം ഓർക്കണം അവരും നമ്മെപ്പോലെ സുഹൃത്തുക്കളും, ബന്ധങ്ങളുമുള്ള സാമൂഹിക ജീവികളാണ്.തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ സാമൂഹികമായി ആക്രമിക്കപ്പെടുന്ന ഒരു സാഹചര്യം ആ കുട്ടികൾക്കുണ്ടാകും..

കൂടത്തായി എന്നപേരിൽ സിനിമാപ്പണി തുടങ്ങിയെന്നു പ്രഖ്യാപിച്ച ആന്റണി പെരുമ്പവൂർ ആനക്കൊമ്പുകേസിൽ കുറ്റപത്രം സമർപ്പിച്ച അന്ന് ‘ആനക്കൊമ്പ് കള്ളൻ’ എന്ന പേരിൽ ലാലേട്ടന്റെ വെച്ചൊരു സിനിമ പ്രഖ്യാപിച്ചിരുന്നേൽ എങ്ങനെയുണ്ടാകുമായിരുന്നു….

Advertisement